ദോഹയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ്സ് തിരുവനന്തപുരത്തേക്ക് നീട്ടി
ദോഹ: ദോഹ-കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനം തിരുവനന്തപുരത്തേക്കു നീട്ടി.
കോഴിക്കോട് യാത്രക്കാരെ ഇറക്കിയ ശേഷം തിരുവനന്തപുരത്തേക്കു പോകുന്ന വിമാനം തിരുവനന്തപുരത്തു നിന്ന് യാത്രക്കാരുമായി കോഴിക്കോട് വഴിയാണ് ദോഹയിലേക്കു പറക്കുക.
ദോഹയില്‍ നിന്നു തിരുവനന്തപുരത്തേക്കുള്ള യാത്രക്കാര്‍ക്ക് ഈ സര്‍വീസ് സഹായകമാകും.
ഈ മാസം 15 മുതലാണ് സര്‍വീസ് നിലവില്‍ വരിക.
ഉച്ച കഴിഞ്ഞ് 2.30ന് ദോഹയില്‍ നിന്നു പുറപ്പെടുന്ന വിമാനം രാത്രി 11.45നാണ് തിരുവനന്തപുരത്തെത്തുക. 6.45 മണിക്കൂറാണ് യാത്രാ സമയം.
രാത്രി 9.10ന് കോഴിക്കോട്ടെത്തുന്ന വിമാനം അവിടെ യാത്രക്കാരെ ഇറക്കുകയും തിരുവനന്തപുരം യാത്രക്കാരെ കയറ്റുകയും ചെയ്താണ് യാത്ര തുടരുക.
തിരുവനന്തപുരത്തു നിന്നു തിരിച്ച് രാവിലെ ഏഴിനാണ് വിമാനം പുറപ്പെടുക. കോഴിക്കോട്ടിറങ്ങി അവിടെ നിന്ന് 11.40 ന് പുറപ്പെട്ട് ഉച്ചക്ക് 1.30ന് ദോഹയില്‍ എത്തിച്ചേരും.
തിരുവനന്തപുരത്തിനും കോഴിക്കോടിനുമിടയില്‍ എയര്‍ ഇന്ത്യാ എക്സ്പ്രസ് സര്‍വീസ് ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ദോഹ വിമാനം അങ്ങോട്ടേക്ക് നീട്ടുന്നത്.
തിരുവനന്തപുരത്തിനും കോഴിക്കോടിനുമിടയില്‍ സര്‍വീസ് ആരംഭിക്കണമെന്നത് ദീര്‍ഘകാലത്തെ ആവശ്യമായിരുന്നു. 55 മിനിറ്റാണ് യാത്രാ സമയം.
മലബാറില്‍ നിന്നു തലസ്ഥാനത്തേക്കു പോകുന്നവര്‍ക്ക് സൗകര്യപ്രദമാകുന്ന രീതിയിലാണ് സര്‍വീസ്. 2300 രൂപയാണ് കോഴിക്കോടിനും തിരുവനന്തപുരത്തിനുമിടയില്‍ എക്സ്പ്രസ് ഈടാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."