HOME
DETAILS
MAL
പട്ടാളപ്പുഴുവിനെ നേരിടാന്‍ സര്‍ജിക്കല്‍ നടപടികളുമായി കൃഷിവകുപ്പ്
backup
January 09 2017 | 01:01 AM
കുമരകം: നെല്ല് കാര്‍ന്നുതിന്നു നശിപ്പിക്കുന്ന പട്ടാളപ്പുഴുവിന്റെ ആക്രമണം വ്യാപകമായതോടെ സര്‍ജിക്കല്‍ നടപടികളുമായി കൃഷിവകുപ്പ് രംഗത്തെത്തി. തിരുവാര്‍പ്, കുമരകം പഞ്ചായത്തിലെ ജെ ബ്ലോക്ക് ഒന്‍പതിനായിരം തുടങ്ങിയ പാടശേഖരങ്ങളിലാണു പട്ടാളപ്പുഴുവിന്റെ ആക്രമണം നിരീക്ഷിക്കാന്‍ അധികൃതരെത്തിയത്.
കോട്ടയം ജില്ലാ കൃഷി വകുപ്പ് ഡയരക്ടര്‍മാരും, സെന്‍ട്രല്‍ പെസ്റ്റ് മാനേജ്മെന്റിലെ ഉദ്യോഗസ്ഥരും പരിശോധനക്കു നേതൃത്വം നല്കി. നെല്ചെടികളെ നിമിഷനേരം കൊണ്ട് കാര്‍ന്നുതിന്ന് നെല്ല് കുറ്റിയായി നശിപ്പിക്കുന്നതാണു പട്ടാളപ്പുഴു ബാധയുടെ ലക്ഷണം.
നെല്ചെടികളുടെ ചുവട്ടില്‍ പുഴുവിനെയും കാണാം. രോഗലക്ഷണം ശ്രദ്ധയില്‍പ്പെട്ടാല്‍ അടുത്തുള്ള കൃഷി ഓഫിസില്‍ ബന്ധപ്പെടണമെന്നു പരിശോധനാസംഘം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."