HOME
DETAILS

ജലസേചന വകുപ്പ്: പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുമെന്ന് മന്ത്രി

  
backup
January 09 2017 | 05:01 AM

%e0%b4%9c%e0%b4%b2%e0%b4%b8%e0%b5%87%e0%b4%9a%e0%b4%a8-%e0%b4%b5%e0%b4%95%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4

 

കോഴിക്കോട്: കുറ്റ്യാടി ജലസേചന പദ്ധതി അറ്റകുറ്റപ്പണി സംബന്ധിച്ച് ജില്ലാ കലക്ടര്‍ ഇടപെട്ട് നടപടി സ്വീകരിക്കണമെന്ന് തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍. അറ്റകുറ്റപ്പണി സംബന്ധിച്ച് പരിശോധിച്ച് ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കുറ്റ്യാടി ജലസേചന പദ്ധതി അറ്റക്കുറ്റപ്പണിക്കായി കോടികള്‍ കൈയിലുണ്ടായിട്ടും പണം ചെലവഴിക്കാതെ ഗുരുതരമായ അനാസ്ഥയാണ് ജലസേചന വകുപ്പ് കാണിക്കുന്നതെന്നു കഴിഞ്ഞ ദിവസം നടന്ന ജില്ലാ വികസന സമിതി യോഗത്തില്‍ ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത് ആരോപിച്ചിരുന്നു.
ഇതുസംബന്ധിച്ചുള്ള ചോദ്യത്തിനു മാധ്യമ പ്രവര്‍ത്തകരോടു പ്രതികരിക്കുകയായിരുന്നു മന്ത്രി. ജില്ലാ ഭരണാധികാരിയെന്ന നിലയില്‍ കലക്ടറും ഇത്തരം സാഹചര്യം വരാതിരിക്കാനുള്ള നടപടി കൂടി സ്വീകരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പുതിയ എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ ചുമതലയേറ്റതിന് ശേഷം പ്രവൃത്തി നല്ല നിലയില്‍ നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കുറ്റ്യാടി പദ്ധതിയില്‍ നിന്നുള്ള വെള്ളം ലഭിക്കാത്തതിനാല്‍ ഈ മേഖലയിലെ കൃഷികള്‍ ഉണങ്ങുന്ന അവസ്ഥയാണുള്ളത്. അറ്റകുറ്റപ്പണികള്‍ നടക്കാത്തതിനാല്‍ ഡിസംബര്‍ 26ന് തുറക്കേണ്ട കനാല്‍ ഇപ്പോഴും തുറന്നിട്ടില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിലേക്കുള്ള സര്‍വീസുകള്‍ വെട്ടിക്കുറച്ച് ഗള്‍ഫ് എയര്‍

bahrain
  •  2 months ago
No Image

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി നിര്‍ദേശം 

Kerala
  •  2 months ago
No Image

ദുബൈ; അശ്രദ്ധമായി റോഡ് മുറിച്ചുകടക്കൽ: 37 പേർക്ക് കനത്ത പിഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; നാളെ സ്‌കൂളുകൾക്കും പ്രൈവറ്റ് സ്ഥാപനങ്ങളടക്കമുള്ളവയ്ക്കും അവധി

oman
  •  2 months ago
No Image

ശബരിമല സ്‌പോട്ട് ബുക്കിങ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ 

Kerala
  •  2 months ago
No Image

'ഏറനാട് സീറ്റ് 25 ലക്ഷം രൂപയ്ക്ക് സിപിഐ വിറ്റു'; വിമര്‍ശനവുമായി പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

കണ്ണൂരിലും ആലപ്പുഴയിലും സ്‌കൂള്‍ ബസുകള്‍ മറിഞ്ഞ് അപകടം

Kerala
  •  2 months ago
No Image

നിയമസഭ മാര്‍ച്ചിനിടെ അറസ്റ്റ്; രാഹുല്‍ മാങ്കൂട്ടത്തിലും പികെ ഫിറോസും അടക്കം 37 പേര്‍ക്ക് ജാമ്യം

Kerala
  •  2 months ago
No Image

സര്‍ക്കാരിനെതിരെ സമരത്തിന് ആഹ്വാനം ചെയ്ത് ഇടത് അനുകൂല ജീവനക്കാരുടെ സംഘടന ജോയിന്റ് കൗണ്‍സില്‍ 

Kerala
  •  2 months ago
No Image

'കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമങ്ങളോട് സംസാരിക്കരുത്'; ബാലയ്ക്ക് ഉപാധികളോടെ ജാമ്യം

Kerala
  •  2 months ago