കുറ്റിപ്പുറം മിനിപമ്പയില്‍ ഒരുലക്ഷം മണ്‍ചെരാതുകള്‍ തെളിഞ്ഞു
എടപ്പാള്‍: മിനിപമ്പയിലെ മണ്ഡല മകര മാസക്കാല ഉത്സവ പൂര്‍ണതയിലേക്കായി കുറ്റിപ്പുറം മിനിപമ്പയില്‍ ഒരുലക്ഷം മണ്‍ചെരാതുകള്‍ തെളിഞ്ഞു. ശബരിമല തീര്‍ഥാടന കാലത്തിന്റെ ഭാഗമായി മിനിപമ്പ ഇടത്താവള സംരക്ഷണസമിതിയുടെ നേതൃത്വത്തിലാണ് ശനിയാഴ്ച വൈകിട്ട് ലക്ഷംദീപങ്ങള്‍ തെളിച്ചത്. ക്ഷേത്രത്തിലെ ദീപസ്തംഭത്തില്‍ മാളികപ്പുറം മുന്‍ മേല്‍ശാന്തി പി.എം മനോജ് എമ്പാ്രന്തിരി ആദ്യ ദീപം കൊളുത്തി. തുടര്‍ന്ന് മന്ത്രി കെ.ടി ജലീല്‍ അടക്കമുള്ള ആയിരങ്ങള്‍ ചെരാതുകളിലേക്കു നാളംപകര്‍ന്നു. മിനിപമ്പയില്‍ ആദ്യമായാണു ലക്ഷംദീപ സമര്‍പ്പണം നടത്തുന്നത്. തുടര്‍ന്നു നടന്ന സാംസ്‌കാരിക സന്ധ്യ മന്ത്രി കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്തു. തവനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.പി സുബ്രഹ്മണ്യന്‍ അധ്യക്ഷനായി. കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, സി.ഹരിദാസ്, പരമേശ്വരന്‍ സോമയാജിപ്പാട്, ടി.വി ശിവദാസന്‍, വി.എം.സി നമ്പൂതിരി, കെ. രഘുനാഥ്, തടത്തില്‍ ഗോപി, രാജേഷ് പ്രശാന്തിയില്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.വി നാരായണന്‍ സംസാരിച്ചു. തുടര്‍ന്ന് സന്തോഷ് ആലങ്കോടിന്റെ നേതൃത്വത്തില്‍ പഞ്ചവാദ്യവും കലാമണ്ഡലം ഈശ്വരനുണ്ണിയുടെ ചാക്യാര്‍കൂത്തും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."