'കെ.ഇ.ആര്‍ പരിഷ്‌കരണം പൂര്‍ണതോതിലാകണം'
മങ്കട: കെ.എസ്.ടി.യു മങ്കട ഉപജില്ലാ സമ്മേളനം മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ഉദ്ഘാടനം ചെയ്തു. കെ.ഇ.ആര്‍ പരിഷ്‌കരണം അധ്യാപകതാല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന വിധം പൂര്‍ണതോതിലായി നടപ്പാക്കണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു. പി മൊയ്തീന്‍ കുട്ടി അധ്യക്ഷനായി. കൊളത്തൂര്‍ ടി മുഹമ്മദ് മൗലവി വിഷയാവതരണം നടത്തി. കെ.എസ്.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എ.കെ സൈനുദ്ദീന്‍, ഉമ്മര്‍ അറക്കല്‍, കെ.കെ മുഹമ്മദ്, ഡോ. എം നൗഷാദ് അലി, സി.എച്ച് ഫാറൂഖ്, സി.എച്ച് മുസ്തഫ, എന്‍.പി മുഹമ്മദലി, സാദിഖ് കട്ടൂപ്പാറ, യു.എ ജലീല്‍, കെ ഷബീറലി സംസാരിച്ചു.
ഇന്തോനേഷ്യയില്‍ നടന്ന നാഷനല്‍ ഇന്‍ഡോര്‍ ഹോക്കിയില്‍ ഇന്ത്യയെ പ്രതിനീധീകരിച്ച റിന്‍ഷിദ, ജയ്പൂരില്‍ നടന്ന അംഗപരിമിതരുടെ ഭാരത് ഒളിംപിക്‌സില്‍ പങ്കെടുത്തുവിജയിച്ച ഷാദ് മര്‍ഹാന്‍, സംസ്ഥാനതല പ്രവൃത്തി പരിചയമത്സരത്തില്‍ എ ഗ്രേഡ് നേടിയ സഫ, സംസ്ഥാന സ്‌പെഷല്‍ സ്‌കൂള്‍ കലോത്സവത്തില്‍ പദ്യപാരായണത്തില്‍ എഗ്രേഡ് നേടിയ എ.കെ മുഹമ്മദ് ഫാരിസ് എന്നിവര്‍ക്കുള്ള ഉപഹാര സമര്‍പ്പണവും ചടങ്ങില്‍ നടന്നു. അക്കാദമിക സെഷനില്‍ പി.കെ ഹംസ, ഷംസുദ്ദീന്‍ തിരൂര്‍ക്കാട്, ടി ഹൈദ്രു, പി കുഞ്ഞി മുഹമ്മദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."