ട്വിറ്ററിലൂടെ ഭാര്യയ്ക്ക് സ്ഥലം മാറ്റം നല്‍കണമെന്നാവശ്യപ്പെട്ട യുവാവിനെ വിമര്‍ശിച്ച് സുഷമാ സ്വരാജ്
ന്യൂഡല്‍ഹി: ട്വിറ്ററിലൂടെ തന്റെ ഭാര്യയ്ക്ക് സ്ഥലം മാറ്റം നല്‍കണമെന്നാവശ്യപ്പെട്ട യുവാവിന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ രൂക്ഷ വിമര്‍ശനം. പൂനെയില്‍ ഐടി ഉദ്യാഗസ്ഥനായ സ്മിത് രാജാണ് റെയില്‍വേയില്‍ ഉദ്യോഗസ്ഥയായ തന്റെ ഭാര്യയ്ക്ക് സ്ഥലം മാറ്റം നല്‍കണമെന്നാവശ്യപ്പെട്ട് സുഷമയ്ക്ക് ട്വീറ്റ് ചെയ്തത്.
'നിങ്ങള്‍ക്ക് ഞങ്ങളുടെ ഇന്ത്യയിലെ വനവാസം അവസാനിപ്പിക്കാന്‍ സഹായിക്കുമോ ? എന്റെ ഭാര്യ ഝാന്‍സി റെയില്‍വേയില്‍ ഉദ്യോഗസ്ഥയാണ്. ഞാന്‍ പൂനൈയില്‍ ഐടി ഉദ്യോഗസ്ഥനാണ്.' അയാള്‍ ട്വിറ്ററില്‍ കുറിച്ചു.
@SushmaSwaraj Can u plz help us in ending our banwas in India? My wife is in Jhansi Rly employee and I work in Pune in IT. Been a year+.
— Smit Raj. (@smitraj07) January 8, 2017
സുഷമ അതിന് മറുപടി നല്‍കിയതിങ്ങനെയാണ്:
'നിങ്ങളോ നിങ്ങളുടെ ഭാര്യയോ എന്റെ വകുപ്പിന് കീഴിലായിരുന്നുവെങ്കില്‍, ഇങ്ങനെയൊരു അപേക്ഷ ട്വിറ്ററിലൂടെ നടത്തിയതിന് ഞാന്‍ നിങ്ങള്‍ക്ക്് സസ്‌പെന്‍ഷന്‍ നല്‍കുമായിരുന്നു.'
If you or your wife were from my Ministry and such a request for transfer was made on twitter, I would have sent a suspension order by now. https://t.co/LImngQwFh6
— Sushma Swaraj (@SushmaSwaraj) January 8, 2017
അതേസമയം തനിക്ക വന്ന അപേക്ഷ റെയില്‍വേ മന്ത്രിക്ക് അയച്ചുകൊടുക്കുകയും ചെയ്തു.
എന്നാല്‍ ഇത് തന്റെ അധികാര പരിധിയില്‍ വരുന്ന കാര്യമല്ലെന്നും റെയില്‍വേ ബോര്‍ഡിനാണ് ഇതിന് അധികാരമെന്നും സുരേഷ് പ്രഭു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."