സഊദിയില്‍ സ്വകാര്യ സ്കൂളുകളിലും സ്വദേശിവത്ക്കരണത്തിന് നീക്കം
ജിദ്ദ: സ്വകാര്യ സ്കൂളുകളില്‍ അധ്യാപക ജോലികളില്‍ നിര്‍ബന്ധിത സ്വദേശിവത്ക്കരണത്തിന് നീക്കം. ബോയ്സ്, ഗേള്‍സ് സ്കൂളുകളില്‍ എല്ലാ വിഷയങ്ങളും പഠിപ്പിക്കുന്നതിന് വേണ്ടത്ര സ്വദേശി അധ്യാപകര്‍ രാജ്യത്ത് ലഭ്യമാണെന്നത് കണക്കിലെടുത്താണ് വിദ്യാഭ്യാസവകുപ്പിന്റെ സഹകരണത്തോടെ തൊഴില്‍ വകുപ്പിന്റെ പുതിയ നീക്കം. സ്വകാര്യ മേഖലയില്‍ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനും സ്വദേശിവത്ക്കരണത്തിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തല്‍.
സ്വകാര്യ സ്കൂളുകളില്‍ എല്ലാ വിഷയങ്ങളും പഠിപ്പിക്കുന്നതിന് ആവശ്യത്തിലധികം സ്വദേശി അധ്യാപകര്‍ ലഭ്യമാണ്. ഏറ്റവും മികച്ച അധ്യാപകരെ പബ്ലിക് എജ്യൂക്കേഷന്‍ ഇവാല്യുവേഷന് കമ്മിഷന് വഴി പരീക്ഷ നടത്തി തെരഞ്ഞെടുക്കും. സ്വകാര്യ സ്കൂളുകളില്‍ നിയമിക്കുന്ന സ്വദേശി അധ്യാപകര്‍ക്ക് തുടര്‍ച്ചയായ പരിശീലനം നല്‍കുമെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു. സ്വദേശി അധ്യാപകര്‍ ധാരാളം ലഭ്യമായിട്ടും രാജ്യത്തെ സ്വകാര്യ സ്കൂളികളില്‍ ഭൂരിഭാഗവും ഇപ്പോഴും വിദേശ അധ്യാപകരെയാണ് മുഖ്യമായും ആശ്രയിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."