HOME
DETAILS

പെട്രോള്‍ പമ്പുകളിലെ കാര്‍ഡ് ഇടപാടുകള്‍ക്ക് അധികതുക ഈടാക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

  
backup
January 09 2017 | 10:01 AM

%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b4%be

ന്യൂഡല്‍ഹി: പെട്രോള്‍ പമ്പുകളില്‍ ഇന്ധനം നിറയ്ക്കാന്‍ അധിക തുക ഈടാക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിനുശേഷം പെട്രോളിയം സഹമന്ത്രി ധര്‍മേന്ദ്ര പ്രധാനാണ് ഇക്കാര്യം അറിയിച്ചത്.

നേരത്തെ ബാങ്കുകള്‍ നികുതി ഈടാക്കുന്നതില്‍ പ്രതിഷേധിച്ച് പെട്രോള്‍ പമ്പുകളില്‍ ഇന്ന് മുതല്‍ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കില്ലെന്ന് അഖിലേന്ത്യാ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചിരുന്നു. ബംഗളൂരുവില്‍ നടന്ന യോഗത്തിലായിരുന്നു തീരുമാനം.

ഓരോ ഇടപാടിനും ഒരു ശതമാനം നികുതിയാണ് ബാങ്കുകള്‍ ഈടാക്കുന്നത്. മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എം.ഡി.ആര്‍) എന്ന പേരില്‍ നികുതി ഈടാക്കുമെന്ന് എച്ച്.ഡി.എഫ്.സി ബാങ്ക് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഡീലര്‍മാരുടെ തീരുമാനം.

രാജ്യത്തെ 52,000 പെട്രോള്‍ പമ്പുകളും ഐ.സി.ഐ.സി.ഐ, എച്ച്.ഡി.എഫ്.സി, ആക്‌സിസ് ബാങ്കുകളുടെ മെഷീനുകളാണ് ഉപയോഗിക്കുന്നത്.

നോട്ട് നിരോധനത്തെ തുടര്‍ന്ന് പണരഹിത സാമ്പത്തിക വ്യവസ്ഥയിലേക്ക് രാജ്യം മാറണമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ തുടര്‍ന്നാണ് സൈ്വപ്പിങ് മെഷീന്‍ ഉപയോഗം പെട്രോള്‍ പമ്പുകളില്‍ വ്യാപകമായത്. കൂടാതെ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് 0.75 ശതമാനം ഇളവ് കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രിയുടെ പണരഹിത സാമ്പത്തിക വ്യവസ്ഥക്ക് കനത്ത തിരിച്ചടിയാണ് കാര്‍ഡ് സ്വീകരിക്കേണ്ടെന്ന തീരുമാനമെന്നും വിലയിരുത്തലുണ്ടായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ആര്‍.എസ്.എസ്- എ.ഡി.ജി.പി അജിത് കുമാര്‍ കൂടിക്കാഴ്ച്ചയുടെ കാരണം അവ്യക്തം'; ഡി.ജി.പിയുടെ റിപ്പോര്‍ട്ട് സഭയില്‍

Kerala
  •  2 months ago
No Image

ഹരിയാന നിയമ സഭാ തെരഞ്ഞെടുപ്പ്: പോസ്റ്റല്‍ വോട്ടില്‍ പകുതിയും കോണ്‍ഗ്രസിന്; ബി.ജെ.പിക്ക് 35% മാത്രം

National
  •  2 months ago
No Image

'ഞാന്‍ ജീവിച്ചിരിക്കുന്ന രക്തസാക്ഷി'; തനിക്കെതിരായ രണ്ട് ലൈംഗികാതിക്രമ പരാതികളും വ്യാജമെന്ന് ജയസൂര്യ

Kerala
  •  2 months ago
No Image

'വംശഹത്യക്ക് ഫണ്ട് ചെയ്യുന്നത് അവസാനിപ്പിക്കുക, ഗസ്സയെ ജീവിക്കാന്‍ അനുവദിക്കുക'  ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന് മുന്നില്‍ പ്രതിഷേധം, 200 പേര്‍ അറസ്റ്റില്‍ 

International
  •  2 months ago
No Image

നാട്ടിലേക്ക് ട്രാന്‍ഫര്‍ നവീന്‍ബാബു ചോദിച്ചു വാങ്ങിയത്, ഭാര്യയും മക്കളും റെയില്‍വേ സ്‌റ്റേഷനിലെത്തി; എത്തിയത് മരണവാര്‍ത്ത

Kerala
  •  2 months ago
No Image

'സത്യസന്ധത വേണം, എന്‍.ഒ.സി എങ്ങനെ കിട്ടിയെന്ന് എനിക്കറിയാം'; എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ പി.പി ദിവ്യ പറഞ്ഞത്

Kerala
  •  2 months ago
No Image

കെനിയന്‍ സര്‍ക്കാറിന് അദാനിയെ പരിചയപ്പെടുത്തിയത് മോദിയെന്ന വെളിപെടുത്തലുമായി മുന്‍ പ്രധാനമന്ത്രി ഒഡിംഗയുടെ വീഡിയോ; ആയുധമാക്കി കോണ്‍ഗ്രസ് 

International
  •  2 months ago
No Image

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് തുടരും; നിലപാട് തിരുത്തി സര്‍ക്കാര്‍

Kerala
  •  2 months ago
No Image

ബൈക്ക് യാത്രികനെ ഇടിച്ചിട്ട ശേഷം കാര്‍ നിര്‍ത്താതെ പോയി; നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ കേസ്, അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  2 months ago
No Image

ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ ഇന്ന് പ്രഖ്യാപിക്കും

National
  •  2 months ago