HOME
DETAILS
MAL
അഖിലേഷുമായി അകല്‍ച്ചയില്ലെന്ന് മുലായം സിങ് യാദവ്; പ്രതിസന്ധിക്ക് കാരണം ' ഒരാള്‍'
backup
January 09 2017 | 11:01 AM
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടിയില്‍ പ്രശ്നങ്ങള്‍ നിലനില്‍ക്കെ അഖിലേഷ് യാദവുമായി തനിക്ക് പ്രശ്നങ്ങളൊന്നുമില്ലെന്ന് പാര്‍ട്ടി തലവന്‍ മുലായം സിങ് യാദവ്. സമാജ് വാദി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ സെക്കിളിന് മേല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ വിശദീകരണം നല്‍കിയതിന് ശേഷം സംസാരിക്കുകയായിരുന്നു മുലായം.
താനും മകനുമായി പ്രശ്നങ്ങളൊന്നുമില്ല. പാര്‍ട്ടിയില്‍ ഇപ്പോളുണ്ടായ പ്രതിസന്ധിക്ക് കാരണം ' ഒരാള്‍' ആണെന്നും മുലായം പറഞ്ഞു. എന്നാല്‍ അതാരാണെന്ന് വ്യക്തമാക്കാന്‍ മുലായം തയ്യാറായില്ല.
' ഞങ്ങള്‍ക്കുറപ്പുണ്ട് എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ കഴിയും എന്ന്' മുലായം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."