ശബരിമല വികസനത്തിലും പരിസ്ഥിതി സംരക്ഷണത്തിലും സന്തുലനം പാലിക്കണം : ഗവര്‍ണര്‍
തിരുവനന്തപുരം: ശബരിമലയിലെ അടിസ്ഥാന സൗകര്യ വികസനത്തിലും പരിസ്ഥിതി സംരക്ഷണത്തിലും സന്തുലനം പാലിക്കണമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം.
പമ്പ രാമമൂര്‍ത്തി മണ്ഡപത്തില്‍ നടന്ന പമ്പാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശബരിമലയുടെ വികസനത്തിന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെയും സമാന സംവിധാനങ്ങളുടെയും അനുമതി നേടുന്നതിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി പ്രവര്‍ത്തിക്കണം. ശബരിമലയിലെ സാഹചര്യം ഉന്നതസ്ഥാനങ്ങളിലുള്ളവര്‍ അറിയേണ്ടതുണ്ട്. ഓരോ വര്‍ഷവും ശബരിമലയിലെത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിനെക്കുറിച്ച് ചിന്തിക്കണം. പമ്പ ഏറെ മലിനപ്പെടുന്നുണ്ട്. ഇതിനെതിരെ ശക്തമായ ബോധവത്ക്കരണ പ്രവര്‍ത്തനം നടക്കണം. മണ്ഡല മകരവിളക്ക് സീസണ്‍ ആരംഭിക്കുന്നതിനു മുന്‍പ് ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."