നോട്ട് നിരോധനം: ആവശ്യമെങ്കില്‍ പ്രധാനമന്ത്രിയെ വിളിച്ചുവരുത്തുമെന്ന് പി.എ.സി
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ നടപടിയുമായി ബന്ധപ്പെട്ട് ആവശ്യമെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും വിളിച്ചുവരുത്തുമെന്ന് പാര്‍ലമെന്റ് അക്കൗണ്ട്സ് കമ്മിറ്റി അറിയിച്ചു. ധനകാര്യ മന്ത്രി, ആര്.ബി.ഐ ഗവര്‍ണര്‍ എന്നിവരില്‍ നിന്ന് തൃപ്തികരമായ മറുപടി ലഭിച്ചിട്ടില്ലെങ്കില്‍ പ്രധാനമന്ത്രിയെ വിളിച്ചുവരുത്തുമെന്നാണ് പി.എ.സി അറിയിച്ചത്.
നോട്ട് അസാധുവാക്കലിനെതുടര്‍ന്നുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജനുവരി 20ന് പി.എ.സി യോഗം ചേരുന്നുണ്ട്. ഈ യോഗത്തില്‍ ആര്.ബി.ഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍, ധനകാര്യ സെക്രട്ടറി അശോക് ലാവാസ, സാമ്പത്തിക കാര്യ സെക്രട്ടറി ശക്തികാന്ത് ദാസ് എന്നിവരെ വിളിച്ചുവരുത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ചെയര്മാന് കെ.വി തോമസ് അറിയിച്ചു.
രാജ്യം കടുത്ത പ്രതിസന്ധിയിലായിട്ടും പ്രധാനമന്ത്രി തെറ്റായ നിലപാട് തിരുത്താന്‍ തയാറാകാതിരിക്കുകയാണ്.
തന്റെ തെറ്റായ തീരുമാനത്തെ ന്യായീകരിക്കാനാണ് പ്രധാനമന്ത്രി ശ്രമിച്ചതെന്നും പി.എ.സി ചെയര്മാന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."