ക്ഷീരവികസനം: മാധ്യമ അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം:ക്ഷീരോല്‍പാദന മേഖലയിലെ മാധ്യമ വാര്‍ത്തകള്‍ക്ക് പുരസ്‌കാരം നല്‍കുന്നു. മികച്ച ഫീച്ചര്‍, ലേഖനം (കാര്‍ഷിക മാസികകള്‍), ഫീച്ചര്‍, ലേഖനം (കാര്‍ഷികപംക്തി ദിനപത്രങ്ങള്‍), ഡോക്യുമെന്ററി (ദൃശ്യമാധ്യമം), ശ്രവ്യമാധ്യമ ഫീച്ചര്‍ എന്നീ വിഭാഗങ്ങളില്‍ ക്ഷീരവികസന വകുപ്പ് ഏര്‍പ്പെടുത്തിയ അവാര്‍ഡിനാണ് എന്‍ട്രികള്‍ ക്ഷണിച്ചത്.
2016 ജനുവരി ഒന്നുമുതല്‍ ഡിസംബര്‍31 വരെയുള്ള കാലയളവില്‍ പ്രസിദ്ധപ്പെടുത്തിയവ ആയിരിക്കണം. ബന്ധപ്പെട്ട അധികാരികളുടെ സാക്ഷ്യപ്പെടുത്തലോടെ അയക്കണം. ഡോക്യുമെന്ററി ഇനത്തില്‍ വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ പങ്കെടുക്കാം. വ്യക്തികളുടെ സൃഷ്ടികള്‍, സംപ്രേഷണ സര്‍ട്ടിഫിക്കറ്റ് സഹിതം സമര്‍പ്പിക്കണം.
അവസാന തിയതി ജനുവരി 16. വിലാസം: എബ്രഹാം ടി. ജോസഫ്, ജോയിന്റ് ഡയറക്ടര്‍ (ജനറല്‍), ക്ഷീരവികസന വകുപ്പ് ഡയറക്ടറേറ്റ്, പട്ടം, തിരുവനന്തപുരം- 04. ഫോണ്‍: 9447597048.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."