HOME
DETAILS

ഗോവ ഷിപ്‌യാര്‍ഡില്‍ വിവിധ തസ്തികകളില്‍ നിരവധി ഒഴിവുകള്‍

  
backup
January 09 2017 | 19:01 PM

%e0%b4%97%e0%b5%8b%e0%b4%b5-%e0%b4%b7%e0%b4%bf%e0%b4%aa%e0%b5%8d%e2%80%8c%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%bf

ഇന്ത്യന്‍ നാവികസേനക്കും തീരദേശസേനയ്ക്കുമുള്ള കപ്പല്‍ നിര്‍മാണ കമ്പനിയായ ഗോവ ഷിപ്‌യാര്‍ഡില്‍ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എഴുത്തുപരീക്ഷ, ട്രേഡ് ടെസ്റ്റ്പ്രാക്ടിക്കല്‍ ടെസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. അപേക്ഷാഫീസ് 200 രൂപയാണ്. വാസ്‌കോഡ ഗാമ, ഗോവയില്‍ മാറാവുന്ന തരത്തില്‍ ഗോവ ഷിപ്‌യാര്‍ഡ് ലിമിറ്റഡ് എന്ന വിലാസത്തില്‍ ഡിമാന്‍ഡ് ഡ്രാഫ്റ്റ് എടുക്കണം. എസ്.സി, എസ്.ടി ഭിന്നശേഷിക്കാര്‍, സര്‍വിസില്‍നിന്ന് വിരമിച്ചവര്‍ എന്നിവര്‍ക്കു ഫീസില്ല.

www.goashipyard.co.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. ഡിമാന്‍ഡ് ഡ്രാഫ്റ്റ്, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം Chief General Man-ager (HR&A), Dr. B.R Ambedkar Bh-avan, Goa Shipyard Limited, VascoD-aGama, Goa 403802 എന്ന വിലാസത്തില്‍ അയക്കണം.

ഒഴിവുള്ള തസ്തികകളും വിശദവിവരങ്ങളും:

1. ജൂനിയര്‍ സൂപ്പര്‍വൈസര്‍ (02): ബി.സി.എ, ബി.ബി.എ, ബി.എസ്.സി ഐ.ടി, മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത.
2. ഓഫിസ് അസിസ്റ്റന്റ് (01): ഏതെങ്കിലും വിഷയത്തില്‍ ബിരുദം, കൊമേഴ്‌സ്യല്‍ കമ്പനിയുമായി കമ്യൂണിക്കേഷനില്‍ ഒരു വര്‍ഷത്തെ പരിചയം.
3. ഓഫിസ് അസിസ്റ്റന്റ് (04), 4. ഓഫിസ് അസിസ്റ്റന്റ് മൂന്നു വര്‍ഷം കരാര്‍ (07), 5. സ്റ്റോര്‍ അസിസ്റ്റന്റ് (02), 6. സ്റ്റോര്‍ അസിസ്റ്റന്റ് മൂന്നു വര്‍ഷം കരാര്‍ (02), 7. യാര്‍ഡ് അസിസ്റ്റന്റ് (01), 8. യാര്‍ഡ് അസിസ്റ്റന്റ് മൂന്നു വര്‍ഷം കരാര്‍ (05): ഏതെങ്കിലും വിഷയത്തില്‍ ബിരുദം, മിനിറ്റില്‍ 30 വാക്ക് ടൈപിങ് സ്പീഡ്, കംപ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്, ഗോവ ഷിപ്‌യാര്‍ഡില്‍ ഒരു വര്‍ഷത്തെ പരിശീലനം നേടിയിരിക്കണം. ബി.സി.എ കംപ്യൂട്ടര്‍ സയന്‍സില്‍ ബി.എസ്.സി യോഗ്യതയുള്ളവര്‍ക്ക് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ആവശ്യമില്ല.
9. കുക്ക് (01): പന്ത്രണ്ടാം ക്ലാസ്, ഏതെങ്കിലും സ്ഥാപനങ്ങള്‍ക്കുവേണ്ടി കുക്ക് ചെയ്ത് പരിചയം.

10. ട്രെയിനി ഷിപ്‌റൈറ്റ് ഫിറ്റര്‍ (01): ഫിറ്റര്‍ ട്രേഡില്‍ ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ്.
11. പ്ലംബര്‍ (01), 12. മാസണ്‍ (01), 13. മാസണ്‍ (മൂന്നു വര്‍ഷം കരാര്‍), 14. റിഗര്‍ (01), 15. ലെറ്റര്‍ പെയിന്റര്‍ മൂന്നു വര്‍ഷം കരാര്‍ (02), 16. ബ്ലാസ്റ്റിങ് കം സ്‌പ്രേ പെയിന്റര്‍ (08), 17. പെയിന്റര്‍ (03), 18. പെയിന്റര്‍ മൂന്നു വര്‍ഷത്തേക്ക് കരാര്‍ (20), 19. കാര്‍പെന്റര്‍ (10 ), 20. വയര്‍മാന്‍ (02): പന്ത്രണ്ടാം ക്ലാസ്, ബന്ധപ്പെട്ട ട്രേഡില്‍ ഗോവ ഷിപ്‌യാര്‍ഡിലോ മറ്റു സ്ഥാപനങ്ങളിലോ രണ്ടു വര്‍ഷത്തെ പരിചയം.

21. ഡിപ്ലോമ ട്രെയിനി (ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ് (01): ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്ങില്‍ മൂന്നു വര്‍ഷത്തെ ഡിപ്ലോമ.
22. ട്രെയിനി സ്ട്രക്ചറല്‍ ഫിറ്റര്‍ (06), 23. ട്രെയിനി പൈപ്പ് ഫിറ്റര്‍ (03), 24. ട്രെയിനി ജനറല്‍ ഫിറ്റര്‍ (01), 25 ട്രെയിനി മറൈന്‍ ഫിറ്റര്‍ (03), 26. ട്രെയിനി മെഷിനിസ്റ്റ് (01): ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ്.
27. അണ്‍ സ്‌കില്‍ഡ് (15): പന്ത്രണ്ടാം ക്ലാസും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും.
അപേക്ഷിക്കാവുന്ന അവസാന തിയതി: ഫെബ്രുവരി 08.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  4 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  4 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  5 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  5 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  5 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  6 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  6 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  7 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago