HOME
DETAILS

സന്തോഷത്തോടെ കേരളം

  
backup
January 09 2017 | 19:01 PM

%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8b%e0%b4%b7%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8b%e0%b4%9f%e0%b5%86-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%82

കോഴിക്കോട്: ഗോള്‍രഹിത സമനിലയായെങ്കിലും കേരളത്തിനു സന്തോഷിക്കാനുള്ള വക ലഭിച്ചു. സന്തോഷ് ട്രോഫി സൗത്ത് സോണ്‍ യോഗ്യതാ മത്സരത്തില്‍ കര്‍ണാടകയെ ഗോള്‍രഹിത സമനിലയില്‍ തളച്ചാണു രണ്ടു വിജയവും ഒരു സമനിലയും സ്വന്തമാക്കി കേരളം ഫൈനല്‍ റൗണ്ടിലേക്ക് കടക്കുന്നത്. കേരളം ഇടംപിടിച്ചതോടെ എ ഗ്രൂപ്പിലെ കര്‍ണാടക, ആന്ധ്രാപ്രദേശ്, പോണ്ടിച്ചേരി ടീമുകളുടെ പ്രതീക്ഷകള്‍ അവസാനിച്ചു.
പത്തുപേരായി കര്‍ണാടക ചുരുങ്ങിയിട്ടും കേരളത്തിനു ഗോള്‍ നേടാനായില്ല. കളി മറന്ന രീതിയിലായിരുന്നു കേരളത്തിന്റെ പ്രകടനം. ഉസ്മാനും ജോബിയും തുടക്കം മുതലേ കര്‍ണാടക പോസ്റ്റിലേക്കു പന്തെത്തിക്കാന്‍ നോക്കിയെങ്കിലും കര്‍ണാടക താരങ്ങളുടെ കൃത്യമായ ഇടപെടല്‍ അവസരങ്ങളെല്ലാം വിഫലമാക്കി. 26ാം മിനുട്ടില്‍ കേരള താരത്തെ ഫൗള്‍ ചെയ്തതിന് കര്‍ണാടകയുടെ അരുണ്‍ പാണ്ഡെ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. പത്തു പേരുമായി ചുരുങ്ങിയിട്ടും കര്‍ണാടക മികച്ച മുന്നേറ്റങ്ങളിലൂടെ കേരളത്തിന്റെ ഗോള്‍ മുഖം വിറപ്പിച്ചു. മുന്നേറ്റ നിര താരങ്ങള്‍ക്ക് തുടരെ തുടരെ ലക്ഷ്യം പിഴച്ചതോടെ കേരളം തളര്‍ന്നു.
മറുഭാഗത്ത് കര്‍ണാടക ഇരച്ചു കയറിയപ്പോഴെല്ലാം കേരളത്തിന്റെ പ്രതിരോധ നിരയുടെ കൃത്യമായ ഇടപെടലുകളാണു പലപ്പോഴും ഗോളെന്നുറച്ച അവസരങ്ങള്‍ പരാജയപ്പെടുത്തിയത്. തുടക്കം മുതല്‍ തന്നെ ഇരു ടീമുകളും പരുക്കന്‍ കളിയാണ് പുറത്തെടുത്തത്. കേരളത്തിന്റെ നജേഷ്, ഉസ്മാന്‍ കര്‍ണാടകയുടെ വിഗ്നേഷ് ഗുണശേഖര്‍, ജോണ്‍ പീറ്റര്‍ എന്നിവര്‍ക്കു മഞ്ഞക്കാര്‍ഡ് കണ്ടു.
കഴിഞ്ഞ രണ്ടു മത്സരങ്ങളിലും സുന്ദര ഫുട്‌ബോള്‍ കളിച്ച കേരളത്തിന്റെ സഹലിന് കാര്യമായ നീക്കങ്ങളൊന്നും നടത്താനായില്ല. ഇതോടെ സഹലിനെ പിന്‍വലിച്ച് ബെനിറ്റോയെ കളത്തിലിറക്കി.
പകരക്കാരനായി ഇറങ്ങിയ അനന്ദു മുരളി ഇടതു വിങ്ങിലൂടെ മുന്നേറ്റം നടത്തിയെങ്കിലും പന്ത് ലക്ഷ്യത്തിലെത്തിക്കാനാകാതെ കേരള നിര കുഴങ്ങി. കളം നിറഞ്ഞു കളിച്ച കര്‍ണാടക കേരളത്തിന്റെ ഗോള്‍ മുഖത്ത് തുടരെ തുടരെ ഭീതി വിതച്ചു.
സീസനും രാഹുല്‍ രാജും ചേര്‍ന്ന് കര്‍ണാടകയുടെ ഓരോ ശ്രമങ്ങളും പരാജയപ്പെടുത്തി. കഴിഞ്ഞ രണ്ടു മത്സരത്തിലും നല്ല നീക്കങ്ങളിലൂടെ പന്ത് മുന്നേറ്റ നിരക്കെത്തിച്ചിരുന്ന നജേഷിന്റെ ഫോം നഷ്ടപ്പെട്ടതും കേരളത്തിനു തിരിച്ചടിയായി.
രണ്ടാം പകുതിക്കു ശേഷം സഹലിനെ മുന്നേറ്റ നിരയില്‍ ഇറക്കി ജോബിയെ പ്ലേ മേക്കറാക്കിയെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. ബോക്‌സിന്റെ തോട്ടടുത്തു നിന്നു സീസണ്‍ എടുത്ത ഫ്രീ കിക്ക് ബാറിനെ തൊട്ടുരുമ്മി പുറത്തേക്കു പോയി. പല അവസരങ്ങളും പാഴാക്കിയതോടെ ഇരു ടീമുകള്‍ക്കും ഗോളെന്നും നേടാനാകാതെ സമനിലയില്‍ പിരിയേണ്ടി വന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  31 minutes ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  2 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  2 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  2 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  2 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  3 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  3 hours ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  3 hours ago
No Image

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

National
  •  3 hours ago
No Image

ഗവണ്‍മെന്റ് എക്‌സലന്‍സ് അവാര്‍ഡ് ജേതാക്കളെ മുഹമ്മദ് ബിന്‍ റാഷിദ് ആദരിച്ചു

uae
  •  4 hours ago