HOME
DETAILS

സംസ്ഥാന സ്‌കൂള്‍ കലോത്സവം അവിസ്മരണീയമാക്കണം: മന്ത്രി രവീന്ദ്രനാഥ്

  
backup
January 09 2017 | 19:01 PM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b2%e0%b5%8b%e0%b4%a4%e0%b5%8d%e0%b4%b8-9

കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ടുള്ള അവലോകന യോഗം വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിന്റെ സാന്നിധ്യത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു.
കണ്ണൂരില്‍ നടക്കുന്ന കലോത്സവം ചരിത്രസംഭവമാക്കണമെന്ന് മന്ത്രി പറഞ്ഞു. പ്രശ്‌നങ്ങളും പരാതികളും ഇല്ലാത്തരീതിയില്‍ കലോത്സവം നടത്തുന്നതിനുള്ള ശ്രമം എല്ലാവരുടെയും ഭാഗത്തുനിന്ന് ഉണ്ടാകണം. മേളകളെ മത്സരത്തിനുള്ള വേദിയായി കാണുന്നതിനുപകരം ഉത്സവമാക്കി മാറ്റുന്നതിനാവണം ശ്രമിക്കേണ്ടത്. മത്സരത്തില്‍ വിജയിക്കലാണ് പ്രധാനമെന്ന തോന്നല്‍ ഉണ്ടാവുമ്പോഴാണ് പ്രശ്‌നങ്ങള്‍ പൊട്ടിമുളക്കുക. വിജയവും പരാജയവും ആപേക്ഷികമാണ്. കലോത്സവങ്ങള്‍ ഉത്സവങ്ങളാക്കാനുള്ള മാനസികതലം രൂപപ്പെടുത്തേണ്ടതുണ്ട്. അതിനാണ് വിദ്യാഭ്യാസ വകുപ്പ് ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി കലോത്സവത്തിന്റെ സംഘാടനം മുതല്‍ വിധിനിര്‍ണയംവരെ മാറ്റമുണ്ടാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹന്‍കുമാര്‍, എം.എല്‍.എമാരായ ജയിംസ് മാത്യു, ടി.വി രാജേഷ്, എ.എന്‍ ഷംസീര്‍, കലക്ടര്‍ മീര്‍ മുഹമ്മദലി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, മേയര്‍ ഇ.പി ലത, ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ദിവ്യ സംസാരിച്ചു. തുടര്‍ന്ന് വിദ്യാഭ്യാസമന്ത്രി പ്രധാനവേദി ഒരുങ്ങുന്ന പൊലിസ് മൈതാനിയും ഭക്ഷണശാല ഒരുങ്ങുന്ന ജവഹര്‍ സ്റ്റേഡിയവും സന്ദര്‍ശിച്ചു.

വിളംബര റാലി 12ന്, 15ന് പാലുകാച്ചല്‍

കണ്ണൂര്‍: കലോത്സവത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായുള്ള വിളംബര റാലി 12ന്. ഉദ്ഘാടനത്തിന്റെ ഭാഗമായുള്ള ഘോഷയാത്ര 16നും ഊട്ടുപുരയിലെ പാലുകാച്ചല്‍ 15ന് രാവിലെ 11നും നടക്കും. ഭക്ഷണ കമ്മിറ്റി ചെയര്‍മാന്‍ ടി.വി രാജേഷ് എം.എല്‍.എ നേതൃത്വം നല്‍കും. കലോത്സ ദിവസങ്ങളില്‍ മൂന്നുനേരവും പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള സംഘമായിരിക്കും ഭക്ഷണം ഒരുക്കുക.
12ന് വൈകീട്ട് നാലിന് സെന്റ് മൈക്കിള്‍സ് സ്‌കൂള്‍ പരിസരത്തുനിന്ന് വിളംബര റാലി ആരംഭിക്കും. 16ന് ഉച്ചയ്ക്ക് 2.30ന് ഘോഷയാത്ര ഐ.ജി ദിനേന്ദ്ര കശ്യപ് ഫ്‌ളാഗ് ഓഫ് ചെയ്യും. ഘോഷയാത്രയില്‍ അലങ്കരിച്ച കലാമരം ഉണ്ടാകും. ഘോഷയാത്ര സമാപിക്കുന്ന പ്രധാന വേദിയില്‍ മന്ത്രി രവീന്ദ്രനാഥ് മരം ഏറ്റുവാങ്ങും. ഈ മരം 22ന് പ്രത്യേക സ്ഥലത്ത് കലോത്സവത്തിന്റെ ഓര്‍മ മരമായി മന്ത്രി കടന്നപ്പള്ളി നടും. കലോത്സവ വിജയികളെ കാത്തിരിക്കുന്ന സ്വര്‍ണക്കപ്പ് കോഴിക്കോട്ട് നിന്ന് കണ്ണൂരിലെത്തിക്കുന്നത് മാഹി മുതല്‍ കണ്ണൂര്‍ വരെ 11 കേന്ദ്രങ്ങളിലെ സ്വീകരണത്തിനു ശേഷമായിരിക്കും. കോഴിക്കോട് ട്രഷറിയിലാണ് ഇപ്പോള്‍ സ്വര്‍ണക്കപ്പ് സൂക്ഷിച്ചിരിക്കുന്നത്.

പ്രചാരണ ഗാനം
പുറത്തിറങ്ങി

കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ പ്രചാരണ ഗാനം പുറത്തിറങ്ങി. പ്രചാരണ കമ്മിറ്റി പുറത്തിറക്കിയ മൂന്നുമിനിറ്റ് നീളുന്ന തീം സോങിന്റെ പ്രകാശനം മന്ത്രി സി. രവീന്ദ്രനാഥ് നിര്‍വഹിച്ചു. രചനയും സംഗീതവും സാജു ഗംഗാധരനാണ് നിര്‍വഹിച്ചത്. കൊട്ടും കുഴല്‍വിളി മേളം.., അതിനെത്തും നിരവധിയാളും.. എന്നു തുടങ്ങുന്നതാണ് പ്രചാരണ ഗാനം.
കലോത്സവത്തിന്റെ ഭാഗമായി 17 മുതല്‍ ആരംഭിക്കുന്ന സാംസ്‌കാരിക പരിപാടികളുടെ ബ്രോഷര്‍ മന്ത്രി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷിന് നല്‍കി പ്രകാശനം ചെയ്തു. സാംസ്‌കാരിക പരിപാടികളുടെ ഉദ്ഘാടനം 17ന് വൈകീട്ട് അഞ്ചിന് ടി. പത്മനാഭന്‍ നിര്‍വഹിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വടക്കന്‍ ജില്ലകള്‍ ഇന്നും മഴയില്‍ മുങ്ങും; രണ്ടിടത്ത് ഓറഞ്ച് അലര്‍ട്ട്

Weather
  •  10 days ago
No Image

കൊടികുത്തി വിഭാഗീയത : പ്രതിസന്ധിയിൽ ഉലഞ്ഞ് സി.പി.എം

Kerala
  •  10 days ago
No Image

എന്‍സിപിസി ജല വിതരണ പദ്ധതിയിൽ ക്രമക്കേട് ആരോപണം; ആത്മഹത്യയ്ക്ക് ശ്രമിച്ച സിപിഎം പ്രാദേശിക നേതാവ് മരിച്ചു

Kerala
  •  10 days ago
No Image

കറന്റ് അഫയേഴേസ്-02-12-2024

latest
  •  10 days ago
No Image

സഊദിയിൽ വാഹനാപകടം: മൂന്നിയൂർ സ്വദേശി മരിച്ചു

Saudi-arabia
  •  10 days ago
No Image

ദേശീയപാതയിൽ സ്കൂട്ടറിൽ ടോറസ് ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

Kerala
  •  10 days ago
No Image

ആലപ്പുഴയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

Kerala
  •  10 days ago
No Image

ഇന്ത്യൻ ബാഡ്മിന്റൺ താരം പി വി സിന്ധു വിവാഹിതയാകുന്നു

Others
  •  10 days ago
No Image

വാടക വീട്ടിൽ നാലര കിലോഗ്രാം കഞ്ചാവ് സൂക്ഷിച്ച യുവാവ് പിടിയിൽ

Kerala
  •  10 days ago
No Image

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; സംസ്ഥാനത്ത് 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  10 days ago