അധികൃതര്‍ക്കെതിരേ നടപടിയെടുക്കണം: എസ്.കെ.എസ്.എസ്.എഫ്
കോഴിക്കോട്: തൃശൂര്‍ പാമ്പാടി നെഹ്‌റു കോളജില്‍ ബി.ടെക് വിദ്യാര്‍ഥി വളയം പുവ്വംവയലിലെ ജിഷ്ണു പ്രേണായി ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ കോളജ് അധികൃതര്‍ക്കെതിരേ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കോളജ് അധികൃതരുടെ ഭാഗത്ത് നിന്ന് കടുത്ത മാനസിക പീഡനം നടന്നതായാണ് സഹപാഠികളും ബന്ധുക്കളും പറയുന്നത്.
പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ മികവു തെളിയിച്ച ജിഷ്ണു പരീക്ഷയില്‍ കോപ്പിയടിച്ചുവെന്നു പറഞ്ഞ് വിദ്യാര്‍ഥികള്‍ക്കിടയില്‍ വച്ചു പീഡിപ്പിക്കുകയും ഓഫിസില്‍ കൊണ്ടുപോയി ഡിബാര്‍ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത അധികൃതര്‍ക്ക് കൃത്യമായ തെളിവുകളോ മറ്റോ നല്‍കാന്‍ കഴിഞ്ഞില്ലെന്നും ബന്ധുക്കള്‍ പറയുന്നു.
ഈ സാഹചര്യത്തില്‍ ബന്ധപ്പെട്ടവര്‍ക്കെതിരേ സാമൂഹ്യമാധ്യമങ്ങളില്‍ ഉയര്‍ന്നുവരുന്ന മറ്റ് ആരോപണങ്ങളും അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലിയുടെയും ജനറല്‍ സെക്രട്ടറി ഒ.പി അഷ്‌റഫ് കുറ്റിക്കടവിന്റെയും നേതൃത്വത്തില്‍ ജിഷ്ണുവിന്റെ വീട് സന്ദര്‍ശിച്ചു. ഖാസിം നിസാമി പേരാമ്പ്ര, ടി.എം.വി ഹമീദ്, സമദ് പെരുമുഖം, റഷീദ് മാസ്റ്റര്‍ കൊടിയൂറ, അലി മാസ്റ്റര്‍ വാണിമേല്‍, ജഅ്ഫര്‍ ദാരിമി, സബീല്‍ വളയം, ജില്ലാ കാംപസ് വിങ് നേതാക്കളായ ജസീം മാവൂര്‍, സിറാജ് ഇരിങ്ങല്ലൂര്‍, സല്‍മാന്‍ മായനാട്, ജൗഹര്‍ ബാലുശ്ശേരി എന്നിവരും സംഘത്തിലുണ്ടായിരുന്നു.
അധികൃതരുടെ അനാസ്ഥയ്‌ക്കെതിരേ 11ന് രാവിലെ സംസ്ഥാനത്തെ കോളജുകളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തണമെന്ന് എസ്.കെ.എസ്.എസ്.എഫ് കാംപസ് വിങ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."