വണ്ണാത്തി പുഴ പയ്യന്നൂര്‍ ടൂറിസം പദ്ധതിയിലേക്ക്
പയ്യന്നൂര്‍: പ്രകൃതി മനോഹാരിതയാല്‍ അനുഗ്രഹീതമായ പയ്യന്നൂരിന്റെ ശുദ്ധജല തടാകം വണ്ണാത്തിപുഴയും മീങ്കുഴി ഡാമും പയ്യന്നൂര്‍ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടാനുള്ള സാധ്യത തെളിയുന്നു. പയ്യന്നൂര്‍ സമഗ്ര ടൂറിസം പദ്ധതിയുടെ ഭാഗമായി സി കൃഷ്ണന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളടങ്ങിയ സംഘം വണ്ണാത്തിപ്പുഴയും മീങ്കുഴി അണക്കെട്ടും സന്ദര്‍ശിച്ചു.
പൈതൃക ടൂറിസം ഗ്രാമം പദ്ധതിയുടെ ഭാഗമായി ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്താനുള്ള അനുയോജ്യമായ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായാണ് സംഘം വണ്ണാത്തിപുഴയും പുഴയ്ക്ക് കുറുകെയുള്ള മീങ്കുഴി ഡാമും സന്ദര്‍ശിച്ചത്.
ഏര്യത്തു നിന്നാരംഭിച്ച് കൈതപ്രം വഴി പെരുമ്പ പുഴയിലൂടെ അറബികടലില്‍ ചേരുന്ന വണ്ണാത്തിപുഴ കാനായി മീങ്കുഴി അണക്കെട്ട് വരെ ശുദ്ധജലമാണ്. കഠിന വേനലിലും പ്രദേശത്തുകാര്‍ക്ക് ശുദ്ധജലം പ്രദാനം ചെയ്യുന്ന വണ്ണാത്തിപുഴയില്‍ നിന്നാണ് പരിയാരം മെഡിക്കല്‍ കോളജിലേക്കടക്കം വെള്ളം കൊണ്ടുപോകുന്നത്.
പയ്യന്നൂര്‍ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാല്‍ വണ്ണാത്തിപുഴയെയും മീങ്കുഴി ഡാമിനെയും സംരക്ഷിക്കാന്‍ സാധിക്കും.
13ന് ടൂറിസം ഉദ്യോഗസ്ഥര്‍, മണ്ഡലത്തിലെ പഞ്ചായത്ത് പ്രസിഡന്റുമാര്‍ അടക്കമുള്ള ജനപ്രതിനിധികള്‍ എന്നിവരുടെ യോഗം സി കൃഷ്ണന്‍ എം.എല്‍.എ വിളിച്ചു ചേര്‍ത്തിട്ടുണ്ട്. പയ്യന്നൂര്‍ നഗരസഭ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍, പി.വി കുഞ്ഞപ്പന്‍, കാനാ ഭാസ്‌കരന്‍, ഇ വനജാക്ഷി, ആര്‍ക്കിടെക്ടര്‍ ടി.വി മധുകുമാര്‍, കുഞ്ഞിമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ കുഞ്ഞിരാമന്‍ എന്നിവരും വണ്ണാത്തിപുഴ സന്ദര്‍ശിക്കാനുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."