നോട്ടു നിരോധനം; മഹിളാ കോണ്‍ഗ്രസ് പട്ടിണി സമരം നടത്തി
പാലക്കാട്: നരേന്ദ്രമോദിയുടെ നോട്ട് നിരോധനത്തിലൂടെ ഉണ്ടായ ദേശീയ ദുരന്തത്തിന് ഇരകളായത് സ്ത്രീകളാണെന്ന് ഡി.സി.സി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠന്‍ പറഞ്ഞു. കേന്ദ്രത്തിലെ മോദി സര്‍ക്കാരിന്റെ നോട്ടു നിരോധനത്തിനെതിരേയും കേരളത്തിലെ പിണറായി സര്‍ക്കാരിന്റെ റേഷന്‍ വിതരണത്തിലെ അപാകതക്കെതിരേയും. മഹിളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ . അഞ്ചുവിളക്കിന് മുന്‍പില്‍ നടത്തിയ പട്ടിണി സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുന്ന നരേന്ദ്രമോദിയും, എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ പിണറായി വിജയനും ജനങ്ങളെ ദ്രോഹിക്കുവാന്‍ ഒരു നാണയത്തിന്റെ രണ്ടുവശങ്ങളെപ്പോലെ മത്സരിക്കുകയാണെന്നും, ഈ അനീതിക്കെതിരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രാജ്യവ്യാപകമായ രണ്ടാം സ്വാതന്ത്ര്യസമരത്തിന് തയ്യാറെടുത്താല്‍ മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സ്ത്രീകളുടെ പങ്ക് സജ്ജീവമായി രംഗത്തുണ്ടാവണമെന്നും വി. കെ. ശ്രീകണ്ഠന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
കെ.ഐ. കുമാരി അധ്യക്ഷയായി. മുന്‍ എം.പി. വി.എസ്. വിജയരാഘവന്‍, മുന്‍ ഡി.ഡി.സി.സി പ്രസിഡന്റ് സി.വി. ബാലചന്ദ്രന്‍, സി. ചന്ദ്രന്‍, വിജയന്‍ പൂക്കാടന്‍, ശാന്താജയറാം, പി.എച്ച്. മുസ്തഫ, ഓമന ഉണ്ണി, രാജേശ്വരി ജയപ്രകാശ്, ഇന്ദിരാ ടീച്ചര്‍, റുക്കിയ, ഉഷാ ഉണ്ണികൃഷ്ണന്‍, രാധാമുരളീധരന്‍, തങ്കമണി ടീച്ചര്‍, സംഗീത, ചന്ദ്രിക ചന്ദ്രന്‍, മാലതീകൃഷ്ണന്‍, ഫാത്തിമ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."