HOME
DETAILS
MAL
ബാങ്കുകളിലെത്തിയത് കണക്കില്‍പ്പെടാത്ത നാല് ലക്ഷം കോടിയുടെ നിക്ഷേപം
backup
January 10 2017 | 07:01 AM
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന് പിന്നാലെ ബാങ്കുകളിലെത്തിയത് നാല് ലക്ഷം കോടിയുടെ കണക്കില്‍പ്പെടാത്ത നിക്ഷേപം. പ്രാഥമിക കണക്കുകള്‍ പ്രകാരം മൂന്ന് ലക്ഷം മുതല്‍ നാല് ലക്ഷം കോടി രൂപ വരെയുള്ള കള്ളപ്പണ നിക്ഷേപമാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയത്.
നിഷ്ക്രിയ അക്കൗണ്ടുകളില്‍ 25000 കോടി രൂപയുടെ നിക്ഷേപവും കണ്ടെത്തി. കൃത്യമായ രേഖകളില്ലാത്ത നിക്ഷേപങ്ങളില്‍ 16,000 കോടി രൂപയുടെ നിക്ഷേപങ്ങളും വിവിധ സഹകരണ ബാങ്കുകളിലാണ്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ വിവിധ ബാങ്ക് അക്കൗണ്ടുകളില്‍ മാത്രം 10,700 കോടി രൂപയുടെ നിക്ഷേപം വന്നു.
സംഭവത്തില്‍ ആദായ നികുതി വകുപ്പ് അന്വേഷണം ആരംഭിച്ചു. സഹകരണ ബാങ്കുകളിലെ നിക്ഷേപത്തെ കുറിച്ചും ആദായ നികുതി വകുപ്പ് അന്വേഷണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."