റഹ്മാനിയ്യ ബഹ്‌റൈന്‍ കമ്മിറ്റി അനുശോചിച്ചു
മനാമ: പ്രമുഖ പണ്ഡിതനും സമസ്ത കേരള ഇസ്‌ലാം മത വിദ്യഭ്യാസ ബോര്‍ഡ് സെക്രട്ടറിയും കടമേരി റഹ്മാനിയ്യ അറബിക് കോളജ് പ്രിന്‍സിപ്പലുമായ ശൈഖുനാ കോട്ടുമല ബാപ്പു മുസ്‌ലിയാരുടെ നിര്യാണത്തില്‍ കടമേരി റഹ്മാനിയ്യ അറബിക് കോളജ് ബഹ്‌റൈന്‍ കമ്മിറ്റിയും റഹ് മാനീസ് ബഹ്‌റൈന്‍ ചാപ്റ്ററും അനുശോചിച്ചു.
നിലവില്‍ ഏഴു മേഖലകളിലായി പരന്നു കിടക്കുന്ന കടമേരി റഹ്മാനിയ്യ സ്ഥാപനങ്ങളടക്കമുള്ള നിരവധി മത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു പുറമെ കേരളത്തിനകത്തും പുറത്തും മതഭൗതിക വിദ്യാഭ്യാസ പദ്ധതികള്‍ക്കു ചുക്കാന്‍ പിടിച്ചിരുന്ന ശൈഖുനായുടെ മരണം സമുദായത്തിനു കനത്ത നഷ്ടമാണ്.
വിദ്യാഭ്യാസ മേഖലക്കു പുറമെ ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ സ്ഥാനം മുതല്‍ സമസ്തയുടെ കീഴിലാരംഭിച്ച എം.ഇ.എ. എന്‍ജിനീയറിംഗ് കോളേജ്, സുപ്രഭാതം ദിനപത്രം അടക്കമുള്ള വിവിധ മതഭൗതിക സംരംഭങ്ങളിലെല്ലാം തന്റെ ചുമതല ഭംഗിയായി നിര്‍വഹിച്ച അദ്ദേഹം ആധുനിക കാലം ആഗ്രഹിക്കുന്ന അത്യപൂര്‍വ പണ്ഢിത പ്രതിഭയാണ്.
ഏതു കാലത്തും സമുദായത്തിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളെയെല്ലാം ശക്തിയുക്തം എതിര്‍ത്ത് രംഗത്തിറങ്ങിയിരുന്ന അദ്ദേഹം മതമില്ലാത്ത ജീവന്‍ എന്ന മതവിരുദ്ധ പാഠപുസ്തകം പിന്‍വലിക്കുന്നതു വരെ രംഗത്തിറങ്ങിയതും ഇക്കാര്യത്തില്‍ എല്ലാ മുസ്‌ലിം സംഘടനകളുടെയും കോഓര്‍ഡിനേഷന്‍ കമ്മറ്റിക്ക് രൂപം നല്‍കി ഐക്യത്തോടെ പ്രവര്‍ത്തിച്ചതും ഭരണാധികള്‍ക്ക് പുസ്തകം പിന്‍വലിക്കേണ്ടി വന്നതും അദ്ദേഹത്തിന്റെ ജന സമ്മിതിയുടെ ഉദാഹരണങ്ങളാണെന്നും റഹ് മാനിയ്യ അറബിക് കോളജ് ബഹ്‌റൈന്‍ കമ്മറ്റിയും റഹ് മാനീസ് ബഹ്‌റൈന്‍ ചാപ്റ്ററും സംയുക്തമായി പുറത്തിറക്കിയ അനുശോചന സന്ദേശത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."