ദേവസ്വം ബോര്‍ഡ് കോളജുകളില്‍ കോഴ; വിജിലന്‍സ് കോടതി ത്വരിത പരിശോധനയ്ക്ക് ഉത്തരവിട്ടതായി ആം ആദ്മി പാര്‍ട്ടി
കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നാല് എയ്ഡഡ് കോളജുകളില്‍ വിദ്യാര്‍ഥി പ്രവേശനത്തിനും അധ്യാപക നിയമനത്തിനും കോഴ വാങ്ങിയെന്ന ആം ആദ്മി പാര്‍ട്ടിയുടെ ആരോപണത്തെ തുടര്‍ന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി ത്വരിത പരിശോധനയ്ക്ക് ഉത്തരവിട്ടതായി പാര്‍ട്ടി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ശാസ്താംകോട്ട ഡി.ബി കോളജ്, തലയോലപ്പറമ്പ് ഡി.ബി കോളജ്, ഡി.ബി പമ്പ കോളജ്, എരമല്ലിക്കര ശ്രീ അയ്യപ്പ കോളജ് എന്നിവിടങ്ങളിലാണ് നിയമനത്തിനും, പ്രവേശനത്തിനുമായി കോഴ വാങ്ങിയെന്ന് ആം ആദ്മി പാര്‍ട്ടി ആന്റി കറപ്ഷന്‍ വിങ് കണ്ടെത്തിയത്.
രേഖകള്‍ പ്രകാരം കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ നാല് കോടിയലധികം രൂപ കോഴയായി വാങ്ങിയതിനു തെളിവുണ്ടെന്നും ഇവര്‍ പറഞ്ഞു. കോടതിയില്‍ ആം ആദ്മി പാര്‍ട്ടി ഫയല്‍ ചെയ്ത ഹരജിയിലാണ് പ്രാഥമിക അന്വേഷണത്തിന് വിജിലന്‍സ് ജഡ്ജി ബദറുദ്ദീന്‍ ഉത്തരവിട്ടിരിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ ആം ആദ്മി പാര്‍ട്ടി ആന്ററി കറപ്ഷന്‍ വിങ് കണ്‍വീനര്‍ ജിനോ നെടുങ്കല്ലേല്‍, ജില്ലാ കണ്‍വീനര്‍ എസ്. അനൂപ്, എ.എ.പി സംസ്ഥാന സമിതിയംഗം ഷൈബു മഠത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."