ഹാജിമാര്‍ക്ക് പൊതുസ്വീകാര്യനായി മാറിയ സംഘാടകന്‍
കൊച്ചി: തീര്‍ഥാടകരുടെ എണ്ണത്തിലുള്ള ക്രമാതീതമായ വര്‍ധനവ്, ഒപ്പം സ്ഥിരം ഹജ്ജ് ക്യാംപ് വിട്ടു നെടുമ്പാശ്ശേരിയിലെ താല്‍ക്കാലി ക്യാംപില്‍ ആയിരക്കണക്കിന് തീര്‍ഥാടകര്‍ക്കും അവരെ യാത്രയാക്കാനും സ്വീകരിക്കാനും എത്തുന്ന ബന്ധുക്കള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് സൗകര്യം ഒരുക്കുക.
സംസ്ഥാന ഹജ്ജ് കമ്മറ്റിയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്തരമൊരു വെല്ലുവിളി നേരിടേണ്ടിവരുന്നത്. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ അറ്റകുറ്റപണി നടക്കുന്നതിനാല്‍ വലിയ വിമാനങ്ങള്‍ക്ക് സഞ്ചാരാനുമതി നിഷേധിച്ചതോടെയാണ് കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലായി നെടുമ്പാശ്ശേരിയില്‍ താല്‍ക്കാലിക ഹജ്ജ് ക്യാംപ് ഒരുക്കി തീര്‍ഥാടകര്‍ക്ക് സൗകര്യം ഒരുക്കേണ്ടിവന്നത്.
കൊച്ചിയില്‍ എവിടെ ക്യാംപ് പ്രവര്‍ത്തിക്കുമെന്ന ആശങ്ക പരസ്പരം പങ്കുവയ്ക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്്‌ലിയാരുടെ നിശ്ചയദാര്‍ഢ്യത്തോടെയുള്ള തീരുമാനം. സംസ്ഥാന ഹജ്ജ് കമ്മറ്റിയംഗങ്ങളുടെ ആശങ്കകള്‍ക്ക് വിരാമം കുറിച്ചുകൊണ്ട് 2015 ലെ ഹജ്ജ് ക്യാംപ് ഭംഗിയായി സമാപിച്ചു. കരിപ്പൂരിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നീണ്ടുപോയതിനാല്‍ 2016 ലെ ഹജ്ജ് തീര്‍ഥാടനവും കൊച്ചി വഴിയായി മാറി. എന്നാല്‍ മുന്‍വര്‍ഷത്തേക്കാള്‍ തീര്‍ഥാടരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായത്. ഇത് സംഘാടകരില്‍ ആശങ്ക വിതച്ചെങ്കിലും ചിട്ടയായ പ്രവര്‍ത്തനമേല്‍നോട്ടത്തിലൂടെ അഭിനന്ദാനര്‍ഹമായ നേട്ടമാണ് കൊച്ചിയിലെ രണ്ടാം വര്‍ഷത്തെ താല്‍ക്കാലിക ഹജ്ജ് ക്യാംപും നേടിയെടുത്തത്.
കക്ഷിരാഷ്ട്രീയത്തിനും മതപരമായ സംഘടനാപക്ഷപാതങ്ങള്‍ക്കും അതീതമായ പൊതുസ്വീകാര്യതയും അഭിനന്ദനവും നേടികൊണ്ടാണ് ഹജ്ജ് ക്യാംപില്‍ നിന്ന് സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ മടങ്ങിയത്.
പരിമിതമായ സൗകര്യങ്ങള്‍ പ്രതീക്ഷിച്ച് എത്തിയ തീര്‍ഥാടകര്‍ക്ക് മുന്നില്‍ വിശാല സൗകര്യങ്ങള്‍ ഒരുക്കിയതോടെ പരാതികളും പരിഭവങ്ങളുമില്ലാതെയാണ് ഹജ്ജ് ക്യാംപുകള്‍ക്ക് തിരശ്ശീല വീണത്. തീര്‍ഥാടകരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞു ഒരുക്കുന്നതിനായി ക്യാംപില്‍ സജീവസാന്നിധ്യമായിരുന്നു കോട്ടുമല ബാപ്പു മുസ്‌ലിയാര്‍. സംസ്ഥാന ഹജ്ജ് കമ്മറ്റിയുടെ ചരിത്രത്തില്‍ ആദ്യമായി കേരളത്തില്‍ നിന്ന് കൂടുതല്‍ തീര്‍ഥാടകരെ ഹജ്ജിന് അയച്ച വര്‍ഷം കൂടിയായിരുന്നു പോയവര്‍ഷം.
ഒമ്പതു കുട്ടികള്‍ ഉള്‍പ്പെടെ 10,593 തീര്‍ടാഥകരെയാണ് സംസ്ഥാന ഹജ്ജ് കമ്മറ്റിയുടെ ക്യാംപ് വഴി പുണ്യഭൂമിയിലേക്ക് യാത്രയാക്കിയത്. 32 ദിവസങ്ങളില്‍ രണ്ട് ഘട്ടങ്ങളിലായി നടന്ന ക്യാംപില്‍ പൂര്‍ണസമയം സേവനസന്നദ്ധനായി നിലകൊണ്ടു ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍മാരില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തനായി മാറുകയായിരുന്നു അദ്ദേഹം.
തിരികെ എത്തിയ ഹാജിമാര്‍ തങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍ക്ക് ചെയര്‍മാനെ നേരില്‍ കണ്ടുനന്ദി പറയുന്ന കാഴ്ചയായിരുന്നു രണ്ടാംഘട്ട ക്യാംപ് ദിവസവും സാക്ഷിയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."