പി.എം സഈദ് എക്‌സിലന്‍സി പുരസ്‌കാരം അഷ്‌റഫ് ദോസ്തിന്
കാളികാവ്: മുന്‍ കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി പി.എം സഈദിന്റെ ഓര്‍മയ്ക്കായി ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌ക്കാരം അഷ്‌റഫ് ദോസ്തിന്. എന്‍.എസ്.യു.ഐ ലക്ഷദ്വീപ് സംസ്ഥാന കമ്മിറ്റിയാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.
സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെ മികവ് പരിഗണിച്ചാണ് പുരസ്‌കാരത്തഇദ്ദേഹത്തെ തെരഞ്ഞെടുത്തത്. കാളികാവ് ഈനാദിയിലെ ആലിപ്പറ്റ അഷ്‌റഫ് സാമൂഹ്യ പ്രവര്‍ത്തനത്തിന് സഊദി സര്‍ക്കാറിന്റെ അനുമതിപത്രം നേടിയ ആളാണ്. സുഹൃത്തുകൂടിയായ പി.എം സഈദിന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നു ദോസ്ത് പറഞ്ഞു.
ഫലകവും പ്രശസ്തി പത്രവും അടങ്ങിയതാണ് പുരസ്‌കാരം. കോഴിക്കോട് നടന്ന എന്‍.എസ്.യു.ഐ സമ്മേളനത്തില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പുരസ്‌കാരം കൈമാറി. കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ്, ലക്ഷദ്വീപ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഹംദുള്ള സഈദ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."