HOME
DETAILS
MAL
സ്വാശ്രയ കോളജ് മാനേജ്മെന്റ് ഓഫിസ് കെ.എസ്.യു അടിച്ചു തകര്‍ത്തു
backup
January 11 2017 | 06:01 AM
കൊച്ചി: സ്വാശ്രയ എന്‍ജിനിയറിങ് കോളജ് മാനേജ്മെന്റ് അസേസിയേഷന് ഓഫിസിലേക്ക് കെ.എസ്.യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. പ്രകടനമായി ഓഫിസ് കോംപൗണ്ടിലേക്ക് പ്രവേശിച്ച പ്രവര്‍ത്തകര്‍ ഓഫിസിന്റെ ജനലും വാതിലും അടിച്ചു തകര്‍ത്തു. ഈ സമയം സ്വാശ്രയ മാനേജ്മെന്റ് അസോസിയേഷന് ഭാരവാഹികളുടെ യോഗം ഓഫിസിനുള്ളില്‍ നടക്കുകയായിരുന്നു.
സംഭവ സമയം പൊലിസ് സ്ഥലത്തില്ലായിരുന്നു. കെ.എസ്.യു സംസ്ഥാന സെക്രട്ടറി ഷാജഹാന്റെ നേതൃത്വതിലുള്ള 30ഓളം പ്രവര്‍ത്തകരാണ് ഓഫിസിനകത്തേക്ക് പ്രവേശിച്ച് ഗേറ്റും ഓഫിസിന്റെ ബോര്‍ഡും ബള്‍ബുകളും മറ്റും അടിച്ചു തകര്‍ത്തത്. പിന്നീട് പൊലിസെത്തി പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. അതേസമയം, പാമ്പാടി കോളജിലെ സംഭവമടക്കം പരിശോധിക്കാന്‍ വേണ്ടിയാണ് യോഗം ചേരുന്നതെന്ന് സ്വാശ്രയ മാനേജ്മെന്റ് അസോസിയേഷന് ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."