സ്വാശ്രയ കോളജ് വിഷയത്തില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും തുല്യ പങ്ക്: കെ.എസ്.യു
കോഴിക്കോട്: സ്വാശ്രയ കോളജുകളെ നിയന്ത്രിക്കുന്നതില്‍ എല്‍.ഡി.എഫ്, യു.ഡി.എഫ് സര്‍ക്കാരുകള്‍ക്ക് ഒരുപോലെ വീഴ്ച പറ്റിയതായി കെ.എസ്. യു മുന്‍ സംസ്ഥാന പ്രസിഡന്റ് വി എസ് ജോയ്.
പാമ്പാടി നെഹ്റു കോളജ് വിദ്യാര്‍ഥി ജിഷ്ണുവിന്റെ മരണത്തില്‍ മാനേജ്മെന്റിനൊപ്പം സംസ്ഥാന സര്‍ക്കാരും പ്രതിക്കൂട്ടിലാകുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും ജോയ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മാനേജ്മെന്റിനെതിരേ നടപടിയെടുക്കാന്‍ സര്‍ക്കാരോ കേസെടുക്കാന്‍ പൊലിസോ ഇതുവരെ തയ്യാറായിട്ടില്ല.
നടപടി സ്വീകരിക്കുന്നതിനു പകരം ഇതിനെതിരേ പ്രതിഷേധം നടത്തിയ വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുക്കുകയാണ് പൊലിസ് ചെയ്തത്. സംസ്ഥാന സര്‍ക്കാരിന്റേത് മാനേജ്മെന്റിനെ സംരക്ഷിക്കുന്ന സമീപനമാണ്.
മാനേജ്മെന്റുകള്‍ സമാന്തര സര്‍ക്കാര്‍ ആവാന്‍ ശ്രമിക്കുമ്പോള്‍ അവരെ നിയന്ത്രിക്കാന്‍ ശക്തമായ നിയമനിര്‍മാണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജിഷ്ണു ആത്മഹത്യ ചെയ്ത സംഭവത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ജില്ലാ പ്രസിഡണ്ട് വി.പി ദുല്‍ഖിഫിലും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."