ആയുധ പരിശീലനം: ബജ്രംഗ്ദള് പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു
ലക്നോ: ആയുധ പരിശീലനം നടത്തിയതിന് അയോധ്യയില്‍ ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ക്കെതിരേ പൊലിസ് കേസെടുത്തു. വിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചതടക്കമുള്ള കുറ്റങ്ങള്‍ക്ക് 50പ്രവര്‍ത്തകരുടെ പേരില്‍ കേസെടുത്തതായി പൊലിസ് അധികൃതര്‍ പറഞ്ഞു. ഇക്കഴിഞ്ഞ 10ന് സ്വയംരക്ഷാ ക്യാംപിന്റെ ഭാഗമായി തോക്ക്, വാള്, ലാത്തി എന്നിവ ഉപയോഗിച്ച് നടത്തുന്ന പരിശീലനത്തിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായതോടെയാണ് പൊലിസ് കേസെടുത്തത്. പുരുഷന്റെ സ്വയംരക്ഷയ്ക്കും ഒപ്പം സ്ത്രീകളെ സുരക്ഷാപരമായി സഹായിക്കാനുമുള്ള പരിശീലനമാണ് നടത്തിയതെന്നു വി.എച്.പി നേതാവ് രവി ആനന്ദ് പറഞ്ഞു.
സംഭവത്തെ ന്യായീകരിച്ച് ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ രാം നായിക് പരാമര്‍ശം നടത്തിയത് നേരത്തെ വിവാദമായിരുന്നു. ആയുധ പരിശീലനം സ്വയം രക്ഷയ്ക്കാണെന്നും സ്വയം രക്ഷിക്കാന്‍ സാധിക്കാത്തവര്‍ക്ക് രാജ്യത്തെ സംരക്ഷിക്കാന്‍ കഴില്ലെന്നും അതിനാല്‍ പരിശീലനത്തെ എതിര്‍ക്കേണ്ടതില്ലെന്നുമാണ് ഗവര്‍ണര്‍ പ്രതികരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."