HOME
DETAILS
MAL
മോദിയുടെ ജനപിന്തുണയില്‍ കോണ്‍ഗ്രസിന് അസൂയ: വെങ്കയ്യ നായിഡു
backup
January 12 2017 | 04:01 AM
ഗാന്ധിനഗര്‍: നോട്ട് നിരോധനത്തെ കോണ്‍ഗ്രസ് വിമര്‍ശിക്കുന്നതിനു പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കുണ്ടായിക്കൊണ്ടിരിക്കുന്ന ജനപിന്തുണയില്‍ അസൂയപൂണ്ടാണെന്ന് കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു.
നോട്ട് നിരോധനം സുതാര്യമായ രീതിയിലൂടെതന്നെയാണ് പ്രഖ്യാപിച്ചത്. കള്ളപ്പണം തടയുകയെന്നതാണ് സര്‍ക്കാറിന്റെ ലക്ഷ്യം.
എന്നാല്‍ കള്ളപ്പണത്തെക്കുറിച്ച് സംസാരിക്കാനോ തടയാനോ കോണ്‍ഗ്രസിന്റെ ഭരണകാലത്ത് അവര്‍ ഒരിക്കല്‍പോലും ശ്രമിച്ചിരുന്നില്ലെന്നും വെങ്കയ്യ നായിഡു ആരോപിച്ചു.
ഗുജറാത്തിലെ വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദിയ്ക്കെതിരായി ഉയര്‍ന്ന ആരോപണം വ്യാജമാണെന്നും എല്ലാ കാര്യത്തിലും തുറന്ന ചര്‍ച്ചയ്ക്ക് ബി.ജെ.പി തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."