കോണ്‍ഗ്രസ് നേതാവിന്റെ വീട് കയറി അക്രമം: പ്രതിഷേധ യോഗം നടത്തി
പള്ളുരുത്തി: ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.എ.സഗീറിന്റെ വീടാക്രമിച്ച സാമൂഹ്യ വിരുദ്ധരെ അറസ്റ്റ് ചെയ്യണമെന്നാവശപ്പെട്ട് കുമ്പളങ്ങി യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ സായാഹ്നവും രാഷ്ട്രീയ വിശദീകരണ യോഗവും നടത്തി.പ്രതിഷേധ സായാഹ്നം ഹൈബി ഈഡന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.റോഷന് കോന്നോത്ത് അധ്യക്ഷത വഹിച്ചു.തുടര്‍ന്ന് നടന്ന രാഷ്ട്രീയ വിശദീകരണ യോഗം മുന്‍ ജി.സി.സി.എ ചെയര്മാന് എന്‍.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. ഡി.സി.സി സെക്രട്ടറിമാരായ തമ്പി സുബ്രഹ്മണ്യം, എന്‍.ആര്.ശ്രീകുമാര്‍, കെ.എം.റഹീം, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സൗമ്യ, പഞ്ചായത്ത് മെമ്പര്‍ അമല, മഹിള കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിമാരായ റീത്ത, ഷൈല തദേവൂസ്, റോയ് ആലുംപറമ്പില്‍, എ.എസ്.ജോണ്‍, കെ.ആര്.രജീഷ്, കെ.എ.പ്രമോദ്, ടി.എം.റിഫാസ്, ജോണി ഉരുളോത്ത്, ആന്റണി പാലക്കാപ്പള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."