ഹൈസ്‌ക്കൂള്‍ സുവര്‍ണ ജൂബിലി
കൊച്ചി:വല്ലാര്‍പാടം സെന്റ് മേരീസ് ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ ഹൈസ്‌ക്കൂള്‍ വിഭാഗത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് 15ന് പൂര്‍വ്വ അധ്യാപക- വിദ്യാര്‍ഥി സംഗമവും ഗുരുവന്ദനവും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.എസ് ശര്‍മ്മ എം.എല്‍.എ മുഖ്യാതിഥ്യം വഹിക്കുന്ന ചടങ്ങില്‍ 1966 മുതല്‍ സ്‌ക്കൂളില്‍ സേവനമനുഷ്ഠിച്ചവരില്‍ ഇന്നുള്ള എല്ലാ പൂര്‍വ്വ അധ്യാപകരും അനധ്യാപകരും പൂര്‍വ്വവിദ്യാര്‍ഥികളും പങ്കെടുക്കും. സ്‌ക്കൂള്‍ മാനേജര്‍ റവ ജോസഫ് തണ്ണിക്കോട്ട് അധ്യക്ഷത വഹിക്കും. വരാപ്പുഴ അതിരൂപത കോര്‍പ്പറേറ്റ് എഡ്യുക്കേഷണല്‍ ഏജന്‍സി ജനറല്‍ മാനേജര്‍ ഫാ. ഫെലിക്‌സ് ചുള്ളിക്കല്‍ സംസാരിക്കും.സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ സമാപനം ഫെബ്രുവരി അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ്ജായ എം എ റാണി. അധ്യാപകരായ ഛാരോണ്‍ വില്‍ഫ്രണ്ട് പോള്‍, പി.ടി.എ പ്രസിഡന്റ് പി ആര്‍ ജോണ്‍, യു.ടി പോള്‍, ജോസഫ് സാബി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."