രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ തെരഞ്ഞെടുപ്പ്: മത്സരിക്കാന്‍ ലളിത് മോദിയുടെ മകനും
ജയ്പൂര്‍: വീണ്ടും വിവാദത്തില്‍പ്പെട്ട് രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍. ഐ.പി.എല്ലിലെ വിവാദനായകനും സംഘടനയുടെ മുന്‍ പ്രസിഡന്റുമായ ലളിത് മോദിയുടെ മകന്‍ റുചിര്‍ മോദിക്ക് മത്സരിക്കാന്‍ അനുമതി നല്‍കിയതാണ് പുതിയ വിവാദത്തിനിടയാക്കിയിരിക്കുന്നത്. ലോധ കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പിലാക്കാമെന്ന് അസോസിയേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ താരത്യമേന തുടക്കക്കാരനായ വ്യക്തിയെ സംഘടനയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായിട്ടാണ് റുചിരിന് മത്സരിക്കാന്‍ അനുമതി നല്‍കിയത്.
അതേസമയം പുതിയ ചട്ടപ്രകാരം സംഘടനയില്‍ നിലവിലുള്ള ആര്‍ക്കും മത്സരിക്കാന്‍ സാധിക്കില്ല. ഈ സാഹചര്യത്തില്‍ ലളിത് മോദി മകനെ മുന്‍നിര്‍ത്തി സംഘടനയുടെ ഭരണം പിടിക്കാനിറങ്ങിയതാണെന്ന് ആരോപണമുണ്ട്. അസോസിയേഷനിലെ മുതിര്‍ന്ന അംഗമായ വിമല്‍ സോണി വിമലിന്റെ കാര്യത്തില്‍ പ്രത്യേക ഇടപെടലുകളുണ്ടാവില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ ആള്‍വാര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റ് പദവി വഹിച്ചിട്ടുണ്ട് റുച്ചിര്‍. എന്നാല്‍ ഇതൊക്കെ അസോസിയേഷന്റെ തലപ്പത്തെത്താനുള്ള അധിക യോഗ്യതയല്ലെന്ന് അംഗങ്ങള്‍ തന്നെ സൂചിപ്പിച്ചു.
റുചിറിനെ പിന്തുണച്ച് സംഘടനയുടെ വൈസ് പ്രസിഡന്റ് മഹമ്മൂദ് അബ്ദി രംഗത്തെത്തിയിട്ടുണ്ട്. റുച്ചിറിന് സംഘടനയെ നയിക്കാന്‍ വേണ്ട യോഗ്യതയുണ്ട്. എന്നാല്‍ അതിനര്‍ഥം അദേഹത്തെ പ്രസിഡന്റായി നിയമിച്ചു എന്നല്ലെന്ന് അബ്ദി പറഞ്ഞു. സംഘടനയില്‍ 33 അംഗങ്ങള്‍ വോട്ടാണുള്ളത്. ഇവരുടെ വോട്ടിങ് നിര്‍ണായകമാവും. നേരത്തെ സംഘടനയുടെ അടിയന്തര ജനറല്‍ യോഗമാണ് ലോധ കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചത്.
റിപ്പോര്‍ട്ട് നടപ്പിലാക്കിയാല്‍ സംഘടനയുടെ സസ്‌പെന്‍ഷന്‍ ബി.സി.സി.ഐ ഒഴിവാക്കിയേക്കും. ആരോപണ വിധേയനയായ ലളിത് മോദിയെ പ്രസിഡന്റായി നിയമിച്ചതാണ് സംഘടനയെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഇടയാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."