അധ്യയനവര്‍ഷത്തെ വരവേല്‍ക്കാന്‍ വൈവിധ്യങ്ങളുമായി സര്‍വശിക്ഷാ അഭിയാന്‍
കല്‍പ്പറ്റ: പുതിയ അധ്യയനവര്‍ഷത്തെ വരവേല്‍ക്കാന്‍ വൈവിധ്യങ്ങളായ പരിപാടികളുമായി സര്‍വശിക്ഷാ അഭിയാന്‍(എസ്.എസ്.എ). ജില്ലയിലെ ആറിനും 14 വയസിനും ഇടയിലുള്ള മുഴുവന്‍ കുട്ടികളെയും വിദ്യാലയത്തിലേക്ക് ആകര്‍ഷിക്കാനും ഗുണനിലവാരമുള്ള പഠനാന്തരീക്ഷത്തിലൂടെ കുട്ടികളെ സ്‌കൂളുകളില്‍ നിലനിര്‍ത്താനുമുള്ള നിരവധി പദ്ധതികളാണ് സര്‍വശിക്ഷാ അഭിയാന്‍ ആവിഷ്‌ക്കരിച്ചിട്ടുള്ളതെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജില്ലാ, ബ്ലോക്ക്, പഞ്ചായത്ത് തലത്തില്‍ പ്രവേശനോത്സവം നടത്തും. ജൂണ്‍ ഒന്നിന് ബത്തേരി മാതമംഗലം ഗവ. ഹൈസ്‌കൂളിലാണ് ജില്ലാതല പ്രവേശനോത്സവം. കുട്ടികള്‍ക്ക് മികച്ച പഠനാനുഭവങ്ങള്‍ നല്‍കുന്നതിന്റെ സൂക്ഷമതല ആസൂത്രണത്തിലൂന്നിയ അവധിക്കാല അധ്യാപക പരിശീലനത്തില്‍ മുഴുവന്‍ അധ്യാപകരും പങ്കെടുത്തു. സ്‌കൂള്‍ റിസോഴ്‌സ് ഗ്രൂപ്പ്, പി.ടി.എ, മാതൃസമിതി, സ്‌കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ് എന്നിവ ശക്തിപ്പെടുത്തിക്കൊണ്ട് മികച്ച വിദ്യാലയ വികസന പദ്ധതികളും പരിപാടികളും ആസൂത്രണം ചെയ്യാന്‍ പ്രധാനധ്യാപകര്‍ക്കും പരിശീലനം നല്‍കി.
ഈ വര്‍ഷം വിദ്യാലയ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശാസ്ത്രീയമായി ചിട്ടപ്പെടുത്തുന്നതിനായി 30ന് പഞ്ചായത്തുതലത്തില്‍ പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തില്‍ 'സമന്വയം' വിദ്യാഭ്യാസ ശില്‍പശാല നടത്തും. മുഴുവന്‍ പ്രൈമറി അധ്യാപകരും, പ്രധാനാധ്യാപകരും, പഞ്ചായത്തംഗങ്ങളും വിദ്യാഭ്യാസ സമിതി അംഗങ്ങളും പങ്കെടുക്കുന്ന ശില്‍പശാലയില്‍ വിദ്യഭ്യാസ വിദഗ്ധര്‍ ക്ലാസെടുക്കും.
സമന്വയം ശീല്‍പശാലയില്‍ രൂപപ്പെട്ട ധാരണകളുടെ അടിസ്ഥാനത്തില്‍ 31ന് വിദ്യാലയാടിസ്ഥാനത്തില്‍ 'ഒരുക്കം' ഏകദിന ശില്‍പശാലയും നടത്തും. ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി വിദ്യാലയത്തില്‍ നടപ്പാക്കേണ്ട പരിപാടികള്‍ ശില്‍പശാലയില്‍ തയാറാക്കും. ജില്ലയിലെ പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ വിദ്യാലയ പ്രവേശനം, പഠനം എന്നിവയ്ക്കയുള്ള 'ഗോത്രവിദ്യ' പൊജക്ടിന്റെ ഭാഗമായി മുഴുവന്‍ പഞ്ചായത്തുകളിലും വിദ്യാലയ പ്രവേശന ക്യാംപയിന്‍ 'ടൈഡ് 'നടപ്പാക്കും. ജില്ലാതല പ്രവേശനോത്സവത്തിന് 25,000 രൂപയും ബ്ലോക്ക്തല പ്രവേശനോത്സവത്തിന് 5,000 രൂപയും ഗ്രാമതലത്തിന്ന് ആയിരം രൂപയും എസ്.എസ്.എ അനുവദിക്കുന്നുണ്ട്.
വിദ്യാലയ പ്രവേശനത്തിന് മുന്‍പായി എല്ലാ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്കും മെയിന്റനന്‍സ് ഗ്രാന്റ്ായി 7500 രൂപയും സ്‌കൂള്‍ ഗ്രാന്റ്ായി എല്‍.പി സ്‌കൂളിന് അയ്യായിരം രൂപയും, യു.പി സ്‌കൂളിന് ഏഴായിരം രൂപയും, ഒന്നുമുതല്‍ എട്ടുവരെ ക്ലാസിലെ എല്ലാ അധ്യാപകര്‍ക്കും അഞ്ഞൂറുരുപ ടീച്ചര്‍ ഗ്രാന്റും അനുവദിച്ചിട്ടുണ്ട്. ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളിലെ എല്ലാ പെണ്‍കുട്ടികള്‍ക്കും പട്ടികജാതി-വര്‍ഗ വിഭാഗ കുട്ടികള്‍ക്കും രണ്ടുജോഡി യൂണിഫോം വാങ്ങുന്നതിനായി ഒരു കുട്ടിക്ക് 400 രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. രണ്ട് മുതല്‍ എട്ടുവരെ ക്ലാസിലെ മുഴുവന്‍ കുട്ടികള്‍ക്കും സൗജന്യമായി പാഠപുസ്തകം വിതരണം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."