സി.പി.എം ഓഫിസ് കെട്ടിടം ഉദ്ഘാടനം 15ന്
പയ്യന്നൂര്‍: സി.പി.എം പയ്യന്നൂര്‍ ഏരിയാ കമ്മിറ്റിക്കു വേണ്ടി പുതുതായി നിര്‍മിച്ച കെട്ടിടം 15ന് വൈകുന്നേരം അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡിനു സമീപം 20 സെന്റ് സ്ഥലത്താണ് പുതിയ കെട്ടിടം. ഏരിയാ കമ്മിറ്റി ഓഫിസിനു പുറമെ വിവിധ സംഘടനാ ഘടകങ്ങളുടെ ഓഫിസുകളും പ്രവര്‍ത്തിക്കും.
മിനി കോണ്‍ഫറന്‍സ് ഹാള്‍, 300 പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം, മാര്‍ക്‌സിയന്‍ പഠന കേന്ദ്രം, റഫറന്‍സ് ലൈബ്രറി തുടങ്ങി വിപുലമായ സൗകര്യങ്ങളുണ്ടാകും. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി കരുണാകരന്‍ എം.പി, ഇ.പി ജയരാജന്‍ എം.എല്‍.എ, പി.കെ ശ്രീമതി എം.പി, പി ജയരാജന്‍, കെ. പി സതീഷ് ചന്ദ്രന്‍ പങ്കെടുക്കും.
വാര്‍ത്താസമ്മേളനത്തില്‍ സി.പി.എം ഏരിയാ സെക്രട്ടറി ടി.ഐ മധുസൂദനന്‍, വി നാരായണന്‍, പി.വി കുഞ്ഞപ്പന്‍, കെ രാഘവന്‍, കെ.പി മധു, ടി വിശ്വനാഥന്‍, ജി.ഡി നായര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."