കോടിയേരിക്ക് ചെഗുവേരയുടെ പ്രേതം കൂടി: എ.എന്‍ രാധാകൃഷ്ണന്‍
തലശ്ശേരി/ഇരിട്ടി: കോടിയേരിക്ക് ഇപ്പോല്‍ ചെഗുവേരയുടെ പ്രേതം കൂടിയിരിക്കുകയാണെന്നും ചെഗുവേര വളര്‍ത്തിയത് അരാജകത്വമാണെന്നും ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍. റേഷന്‍വിതരണത്തിലെ അപാകതയില്‍ പ്രതിഷേധിച്ചു ബി.ജെ.പി നടത്തുന്ന ഉത്തര മേഖലാ ജാഥയ്ക്ക് തലശ്ശേരി പഴയ ബസ്സ്റ്റാന്റ് പരിസരത്ത് നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഒരു രാജ്യത്ത് അരാജത്വ പ്രവരണതകളും അക്രമ വാസനകളും വളര്‍ത്തിയെടുക്കുന്നതില്‍ ഗണ്യമായ പങ്കുവഹിച്ച് ജനജീവിതത്തെ ഭീതിയിലാഴ്ത്തിയ ചരിത്രമാണ് ചെഗുവേരക്കുള്ളത്. നായനാര്‍ സര്‍ക്കാരിനു ശേഷമാണ് ചെഗുവേരയ്ക്ക് കേരളത്തില്‍ ഇത്രയേറെ പ്രചാരം ലഭിച്ചത്. സ്വാമി വിവേകാന്ദന്‍, ശ്രീനാരായണ ഗുരു, മഹാത്മാഗാന്ധി എന്നിവരോടൊപ്പമാണ് ചെഗുവേരയുടെ ഫോട്ടോ പതിക്കുന്നത്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ചെഗുവേരയുടെ നാമധേയത്തില്‍ ആരംഭിച്ച യൂനിറ്റ് അന്നത്തെ കോഴിക്കോട് സി.പി.എം ജില്ലാ സെക്രട്ടറിയായിരുന്ന എം.കെ കേളുവെന്ന കേളുവേട്ടന്‍ പിരിച്ച് വിടുകയാണുണ്ടായതെന്നും രാധാകൃഷ്ണന്‍ വ്യക്തമാക്കി. കേന്ദ്രം ഭരിക്കുന്ന മോഡി സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും കര്‍ഷക സമൂഹത്തിനും വേണ്ടണ്ടി നടപ്പിലാക്കുന്ന പദ്ധതികള്‍ കേരളത്തിലെ ഭരണ പ്രതിപക്ഷ മുന്നണികള്‍ ചേര്‍ന്ന് അട്ടിമറിക്കുകയാണ്. വി.കെ സജീവന്‍, അഡ്വ.പത്മനാഭന്‍, പി സത്യപ്രകാശ് സംസാരിച്ചു. ഇരിട്ടിയില്‍ മണ്ഡലം പ്രസിഡന്റ് പി.എം രവീന്ദ്രന്‍ അധ്യക്ഷനായി. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ.എം പ്രകാശ് ബാബു, ജയാസദാനന്ദന്‍, പ്രമീള നായിക്ക്, വി.കെ സജീവന്‍, സത്യപ്രകാശ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."