HOME
DETAILS
MAL
ഉരുവച്ചാലില്‍ ഡയാലിസിസ് സെന്റര്‍ തുറക്കുന്നു
backup
January 12 2017 | 06:01 AM
ഉരുവച്ചാല്‍: വൃക്കരോഗികള്‍ക്ക് ആശ്വാസമായി ഉരുവച്ചാലില്‍ ആരോഗ്യവകുപ്പ് ഡയാലിസിസ് സെന്റര്‍ ആരംഭിക്കുന്നു. ഉരുവച്ചാലില്‍ നഗരസഭയുടെ വയോജന വിശ്രമകേന്ദ്രത്തിലെ ഇരുനില കെട്ടിടത്തിലാണ് ഡയാലിസിസ് സെന്റര്‍ മാര്‍ച്ചുമാസം പ്രവര്‍ത്തനമാരംഭിക്കുക. ഒരേസമയം പത്തു യൂനിറ്റുകള്‍ ഇവിടെ പ്രവര്‍ത്തന സജ്ജമാക്കും. അന്‍പതുലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചത്. പദ്ധതിയുടെ പ്രാരംഭഘട്ടമായി ദേശീയാരോഗ്യദൗത്യം എന്‍ജിനിയറിങ് വിഭാഗം ഉദ്യോഗസ്ഥരെത്തി കെട്ടിടംപരിശോധിച്ചു. നിലവില്‍ മട്ടന്നൂര്‍ മേഖലയിലെ വൃക്കരോഗികള്‍ മംഗളുരിലും കോഴിക്കോടുമാണ് ചികിത്സയ്ക്കായി പോകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."