ധാര്‍മിക ബോധമുള്ള ഉത്തമസമുദായം കാലഘട്ടത്തിന്റെ ആവശ്യം: ഹൈദരലി തങ്ങള്‍
പാനൂര്‍: പ്രബോധന രംഗത്ത് അഭിമാനകരമായ പത്തുവര്‍ഷം പൂര്‍ത്തിയാക്കുന്ന തൂവക്കുന്ന് ജാമിഅ യമാനിയ്യ ദശവാര്‍ഷിക നാലാം സനദ് ദാന മഹാസമ്മേളനത്തിന് പ്രൗഢോജ്വല പരിസമാപ്തി.
ഏഴുദിവസം നീണ്ടുനിന്ന സമ്മേളനത്തിന്റെ സമാപനസംഗമം സമസ്ത ഉപാധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ധാര്‍മിക ബോധമുള്ള ഉത്തമസമുദായത്തെ സൃഷ്ടിക്കല്‍ കാലത്തിന്റെ അനിവാര്യതയും സമൂഹത്തിന്റെ സുസ്ഥിര നിലനില്‍പ്പിന് അത്യവശ്യവുമാണെന്ന് തങ്ങള്‍ പറഞ്ഞു. പ്രഗത്ഭരായ പണ്ഡിതരാണ് സമുദായ നേതൃത്വത്തിലേക്ക് കടന്ന് വരേണ്ടത്. ഖുര്‍ആന്‍ പഠിക്കുന്നതിനോടൊപ്പം മതപരമായ വിജ്ഞാനങ്ങള്‍ക്കും ഊന്നല്‍ നല്‍കുമ്പോഴാണ് ആ ലക്ഷ്യത്തിലേക്ക് നാം എത്തിച്ചേരുന്നതെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
ഹാഫിള് ശിഹാബുദ്ദീന്‍ മൗലവിയുടെയും അനസ് വാഫിയുടെയും ശിക്ഷണത്തില്‍ രണ്ട് വര്‍ഷത്തിനിടയില്‍ ഹിഫഌ പഠനം പൂര്‍ത്തീകരിച്ച 17 ഹാഫിളുകള്‍ക്കുള്ള സനദ് ദാനവും ഉപഹാര സമര്‍പ്പണവും തങ്ങള്‍
നിര്‍വ്വഹിച്ചു.
സനദ്ദാന പ്രസംഗം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ നിര്‍വ്വഹിച്ചു. എ.എം നൗഷാദ് ബാഖവി ചിറയിന്‍കീഴ്, അബ്ദുസ്സമദ്
പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. ആര്‍.വി കുട്ടി ഹസന്‍ ദാരിമി അധ്യക്ഷനായി. ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍, പറമ്പത്ത് അബ്ദുറഹിമാന്‍ ഫൈസി, പാലത്തായി മൊയ്തു ഹാജി, ഹമീദ് ദാരിമി, പി ശിഹാബുദ്ദീന്‍ മൗലവി, കുറുവാളി മമ്മുഹാജി, ഉമ്മര്‍ കോയ ഹാജി, സകരിയ ബാഖവി, കെ.കെ സൂപ്പി ഹാജി, ഇല്യാസ് ദാരിമി, എ.പി ഇസ്മായില്‍, വി നാസര്‍, റസാഖ് പാ
നൂര്‍, അബ്ബാസ് ഹാജി, ഷറഫുദ്ദീന്‍ ഹൈതമി, മുനീര്‍ ഫൈസി, അനസ് വാഫി, തയ്യിബ് റഹ്മാനി,
വി.പി.എ പൊയ്‌ലൂര്‍, ആര്‍.വി അബൂബക്കര്‍ യമാനി, അസീസ് യമാനി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."