പെരിന്തല്‍മണ്ണ ബൈപ്പാസ് തോട് മാലിന്യമാക്കിയവര്ക്കെതിരേ നടപടി
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ ബൈപ്പാസിലെ തോട് മലിനമാക്കിയ സ്ഥാപനങ്ങള്‍ക്കെതിരേ നടപടി തുടങ്ങി. പെരിന്തല്‍മണ്ണ ബൈപ്പാസിന്റെ അരികിലൂടെ കടന്നുപോകുന്ന ചെറുപുഴ കൈയേറിയതായും മാലിന്യം തള്ളുന്നതുമായ പരാതിയെത്തുടര്‍ന്നാണ് മാലിന്യം തള്ളിയവര്‍ക്കെതിരേ നഗരസഭ നടപടിയെടുക്കാന്‍ തുടങ്ങിയത്.
കഴിഞ്ഞദിവസം നഗരസഭയിലെ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ തോട്ടിലും ബൈപ്പാസ് റോഡിലും പ്ലാസ്റ്റിക്ക് ഉല്പന്നങ്ങള് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ അലക്ഷ്യമാക്കി നിക്ഷേപിച്ചതായി കണ്ടെത്തിയിരുന്നു.
ബൈപ്പാസ് റോഡില്‍ പ്രവര്‍ത്തിക്കുന്ന സുതാര്യ ഹെല്‍ത്ത് സെന്റര്‍, ലിറ്റില്‍ ബൈറ്റ്സ് ബേക്കറി, നാമിയ ഗ്ലാസ് പാലസ്, മണ്ണാര്‍ക്കാട് റോഡിലെ എ.കെ.എസ് കൂള്‍ബാര്‍, എന്നീ സ്ഥാപനങ്ങള്‍ക്കെതിരേ മുനിസിപ്പാലിറ്റി ആക്ട് പ്രകാരം പിഴ ചുമത്തുകയും നിയമാനുസൃത നടപടിയെടുക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."