HOME
DETAILS

യുവാവിനെ പൊലിസ് മര്‍ദിച്ചതായി പരാതി

  
backup
January 12 2017 | 07:01 AM

%e0%b4%af%e0%b5%81%e0%b4%b5%e0%b4%be%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a6%e0%b4%bf%e0%b4%9a-2

കരുവാരകുണ്ട്: കോളജ് അധ്യാപകനായ യുവാവിനെ കരുവാരകുണ്ട് എസ്.ഐ മര്‍ദിച്ചതായി പരാതി. കഴിഞ്ഞ ദിവസമാണ് സംഭവം. ഫുട്‌ബോള്‍ മൈതാനത്തു നടന്ന കശപിശയുമായി ബന്ധപ്പെട്ടു ജനകൂട്ടത്തിനെ വിരട്ടിയോടിച്ച ശേഷം അധ്യാപകനെ മര്‍ദിച്ചതായാണ് പരാതി.
കുന്നത്ത് അഷ്‌റഫ് (39) എന്നയാള്‍ക്കാണ് പരുക്കേറ്റത്. കരുവാരക്കുണ്ട് പാലീയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ ധനശേഖരണാര്‍ഥം കണ്ണത്ത് മിനി സ്റ്റേഡിയത്തില്‍ ഫുട്ബാള്‍ മേള നടക്കവേ തിങ്കളാഴ്ച സംഘര്‍ഷമുണ്ടായിരുന്നു. പുന്നക്കാടും മാമ്പുഴയും തമ്മിലുള്ള മത്സരത്തിനിടേയായിരുന്നു സംഭവം. കാണികള്‍ പ്രശ്‌നമുണ്ടാക്കിയതോടെ പൊലിസെത്തി ശാന്തരാക്കിയിരുന്നു. മത്സരം സമാപിച്ച ശേഷം പുന്നക്കാട്ടുകാര്‍ ചുങ്കത്ത് കൂടിനില്‍ക്കുമ്പോള്‍ എസ്.ഐ പ്രകോപനമില്ലാതെ എത്തി ലാത്തിവീശുകയായിരുന്നെന്നാണ് ആരോപണം.
സഹോദരന്റെ മകന്റെകൂടെ വീട്ടിലേക്കു പോകുകയായിരുന്ന അഷ്‌റഫിനെ അടിച്ചുവീഴ്ത്തി.
നിലത്തുവീണ ഇദ്ദേഹത്തെ പൊതിരെ തല്ലിയതായും പരാതിയുണ്ട്. ഭയന്നോടുന്നതിനിടയില്‍ നിരവധിയാളുകര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പ്രകടനം നടത്തി. എം. അലവി, പി. ഷൗക്കത്തലി, വി. ആബിദലി, പി. ഉണ്ണിമാന്‍. വി. ആബിദലി, പി.എച്ച് സുഹൈല്‍, എം. ബഷീര്‍ ഹാജി, റിയാസ് നേതൃത്വം നല്‍കി. പൊലിസ് നടപടിക്കെതിരേ മുഖ്യമന്ത്രി, ഡി.ജി.പി, മനുഷ്യവകാശ കമ്മിഷന്‍, പൊലിസ് കംപ്ലെയിന്റ് അതോറിറ്റി തുടങ്ങിയവര്‍ക്കു പരാതിയും നല്‍കി. എന്നാല്‍, സംഘര്‍ഷമൊഴിവാക്കാന്‍ ജനങ്ങളെ പിരിച്ചുവിടാന്‍ ശ്രമിക്കുന്നതിനിടയില്‍ വീണാണ് അഷ്‌റഫിന് പരുക്കേറ്റതെന്ന് എസ്.ഐ.പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

latest
  •  2 months ago
No Image

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

uae
  •  2 months ago
No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago
No Image

ഹോട്ടലില്‍ പോയത് സുഹൃത്തുക്കളെ കാണാന്‍; ഓം പ്രകാശിനെ അറിയില്ല, കണ്ടതായി ഓര്‍മ്മയില്ല, പ്രയാഗ മാര്‍ട്ടിന്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-10-10-2024

PSC/UPSC
  •  2 months ago
No Image

പത്തടിപ്പാലം പിഡബ്ല്യൂഡി റസ്റ്റ് ഹൗസില്‍ യോഗത്തിന് മുറി നല്‍കിയില്ല; പ്രതിഷേധവുമായി അന്‍വര്‍

Kerala
  •  2 months ago
No Image

സംശയാസ്പദ സാമ്പത്തിക ഇടപാടുകളിൽ കുരുക്ക് മുറുക്കി യു.എ.ഇ

uae
  •  2 months ago
No Image

 സാഹിത്യ നൊബേല്‍ ഹാന്‍ കാങിന് 

International
  •  2 months ago
No Image

ബഹ്റൈനിലും,മലേഷ്യയിലും ജോലി നേടാൻ കേരളീയർക്ക് ഇതാ സുവർണാവസരം

bahrain
  •  2 months ago
No Image

വനിത നിര്‍മ്മാതാവിന്റെ പരാതി; നിര്‍മാതാക്കളുടെ അറസ്റ്റ് സെഷന്‍ കോടതി തടഞ്ഞു

Kerala
  •  2 months ago