ബാര്‍ പ്രശ്നം:കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണം- പി.ഡി.പി.
വളാഞ്ചേരി: വളാഞ്ചരി പട്ടാമ്പി റോഡിലെ ഹോട്ടലില്‍ ബാര്‍ ലഭിക്കുന്നതിനുമുന്നോടിയായി എന്‍.ഒ.സി. ലഭിക്കാനിടയായ സംഭവത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് പി.ഡി.പി. വളാഞ്ചേരി മുന്‍സിപ്പല്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. എന്‍.ഒ.സി. അപേക്ഷ കൗണ്‍സില്‍ യോഗത്തില്‍ വെക്കാതെ പൂഴ്ത്തിവെച്ച് കോടതിയില്‍ നിന്നും അനുകൂല വിധി നേടിയെടുക്കുവാന്‍ സഹായിച്ചവരെ പൊതുജനമധ്യത്തില്‍ തുറന്നു കാണിക്കുവാന്‍ ഇരു മുന്നണികളും തയാറാവണമെന്നും,അല്ലാത്ത പക്ഷം ഭരണസമിതിക്കെതിരെ ജനകീക്ഷ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് ഷുക്കൂര്‍ കാവുംപുറം, സെക്രട്ടറി സി. സിദ്ദിഖ്, നിസാര്‍ കാര്‍ത്തല, വീരാന്‍കുട്ടി പറശ്ശേരി, ഷിഹാബ് മണ്ണത്ത്, മമ്മു കാളിയാല സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."