സോളാര്‍ കേസ്: ഉമ്മന്‍ചാണ്ടിയെ വിസ്തരിക്കാന്‍ സരിതയ്ക്ക് അനുമതി
കൊച്ചി: സോളാര്‍ തട്ടിപ്പ് കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിസ്തരിക്കാന്‍ സരിത.എസ്.നായര്‍ക്ക് സോളാര്‍ കമ്മിഷന്റെ അനുമതി. ഉമ്മന്‍ ചാണ്ടിയെ നേരിട്ട് വിസ്തരിക്കണമെന്ന് സരിത എസ് നായര്‍ സോളാര്‍ കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ നടപടി.
ഉമ്മന്‍ചാണ്ടിയോട് നാല് ചോദ്യങ്ങള്‍ ചോദിക്കാനുണ്ടെന്നും മറ്റ് ചോദ്യങ്ങളെല്ലാം തന്റെ അഭിഭാഷകന് ചോദിക്കുമെന്നും സരിത മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അതേസമയം സരിതയെ അറസ്റ്റ് ചെയ്യുന്നതിന് മുന്‍പ് പരിചയമില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. മുന്‍ എംഎല്‍എ എപി അബ്ദുള്ളക്കുട്ടിക്കെതിരെ സരിത നല്കിയ ലൈംഗികാരോപണ പരാതിയെക്കുറിച്ച് അറിയാമെന്ന് ഉമ്മന്‍ചാണ്ടി കമ്മിഷന് മൊഴി നല്കി. എന്നാല്‍ എന്ത് നടപടി സ്വീകരിച്ചെന്ന് വെളിപ്പെടുത്താനാകില്ലെന്നും ഇടത് സര്‍ക്കാരിന് സരിത നല്കിയ പരാതിയെക്കുറിച്ച് അറിയാമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."