HOME
DETAILS
MAL
കമലിനെതിരേയുള്ള നിലപാട് ഇതുതന്നെയായിരിക്കും: ശോഭാ സുരേന്ദ്രന്
backup
January 12 2017 | 10:01 AM
കൊച്ചി: സംവിധായകന് കമലിനെതിരേ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനും രംഗത്ത്. ദേശീയതക്ക് എതിരായ നിലപാട് ആരെടുത്താലും ബി.ജെ.പിയുടെ നയം ഇതായിരിക്കുമെന്നാണ് അവര്‍ പറഞ്ഞത്. കമലനിനേക്കാള് ബുദ്ധിയും കഴിവുമുള്ളവരാണ് ഇങ്ങനെ പറയുന്നതെങ്കിലും നിലപാടില്‍ മാറ്റമുണ്ടാകില്ലെന്നും അവര്‍ പറഞ്ഞു. കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ദേശീയ ഗാന വിവാദവുമായി ബന്ധപ്പെട്ട് കമല്‍ രാജ്യം വിടണമെന്ന് നേരത്തെ ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷ്ണന് പറഞ്ഞിരുന്നു. കമലിനെതിരായ നീക്കത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂരില്‍ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ പ്രതിരോധ സംഗമം നടത്തിയിരുന്നു. ഈ വേദിയില്‍ ചാണക വെള്ളം തളിച്ച് യുവമോര്‍ച്ചയും പ്രതിഷേധിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."