ചൊവ്വാഴ്ച വ്യോമയാന മന്ത്രിയെ കാണും: കെ.ടി ജലീല്‍
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് ഈ വര്‍ഷം ഹജ്ജ് സര്‍വിസ് നടത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന ഹജ്ജ് കാര്യവകുപ്പ് മന്ത്രി കെ.ടി ജലീല്‍ ചൊവ്വാഴ്ച വ്യോമയാന മന്ത്രിയെ കാണും. ഇതിനു മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രത്തിലെ വകുപ്പ് മന്ത്രിമാര്‍ക്ക് കത്ത് എഴുതുമെന്നും അദ്ദേഹം സുപ്രഭാതത്തോട് പറഞ്ഞു.
കരിപ്പൂരില്‍ റണ്‍വെ റീ-കാര്‍പ്പറ്റിങ് പ്രവൃത്തികള്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ ഹജ്ജ് സര്‍വിസ് പുനരാരംഭിക്കാനാവുമെന്നുള്ള പ്രതീക്ഷയുണ്ടെന്ന് മന്ത്രി പറഞ്ഞു. കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗണപതി രാജു,സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര ന്യൂനപക്ഷ വകുപ്പ് സഹമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി എന്നിവരുമായി കൂടിക്കാഴ്ച നടത്തി കാര്യങ്ങള്‍ വിശദീകരിക്കും.
റണ്‍വെ ബലപ്പെടുത്തിയ സാഹചര്യത്തില്‍ 300-350 പേര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനങ്ങള്‍ക്ക് ഇറങ്ങാനാവുമെന്നാണ് വിശ്വാസം.
കേരളത്തിലെ ഹജ്ജ് തീര്‍ഥാടകരില്‍ 80ശതമാനത്തിലേറെയും മലബാറില്‍ നിന്നുള്ളവരാണ്. ഇവര്‍ക്ക് സൗകര്യം കരിപ്പൂര്‍ തന്നെയാണെന്നും മന്ത്രി പറഞ്ഞു. ഈ വര്‍ഷത്തെ ഹജ്ജ് സര്‍വിസുകള്‍ നെടുമ്പാശ്ശേരിയിലേക്ക് മാറ്റുമെന്ന് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് സഹമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞതായി വാര്‍ത്തകള്‍ കേട്ടിരുന്നു. അദ്ദേഹത്തിന്റെ പ്രസ്താവന ഏതു രീതിയിലാണെന്ന് മനസിലായിട്ടില്ല. എന്തായാലും ഇക്കാര്യത്തില്‍ കേരള സര്‍ക്കാര്‍ പരമാവധി ശ്രമിക്കുമെന്നും കെ.ടി ജലീല്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ജിദ്ദയില്‍ ഹജ്ജ് കരാര്‍ ഒപ്പ് വച്ചതിനു ശേഷമുളള ചടങ്ങില്‍ കേന്ദ്ര ന്യൂനപക്ഷ വകുപ്പ് സഹമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി കരിപ്പൂര്‍ വിമാനത്താവളം വലിയ വിമാനങ്ങളുടെ സര്‍വിസിന് സജ്ജമായിട്ടില്ലെന്നും അതിനാല്‍ ഈ വര്‍ഷവും നെടുമ്പാശ്ശേരിയിലായിരിക്കും ഹജ്ജ് സര്‍വിസെന്നും പ്രസ്താവിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."