കൊച്ചി ബിനാലെ: രണ്ട് ലക്ഷം സന്ദര്‍ശകരെത്തി
കൊച്ചി: മുസിരിസ് ബിനാലെയില്‍ ഇതുവരെയെത്തിയത് രണ്ട് ലക്ഷത്തിലധികം സന്ദര്‍ശകര്‍. ഒരു മാസം പൂര്‍ത്തിയാകുമ്പോഴുള്ള കണക്കാണിത്. ഡിസംബര്‍ 12 മുതല്‍ മാര്‍ച്ച് 29 വരെ 108 ദിവസം നീണ്ടുനില്‍ക്കുന്ന ബിനാലെ അവസാനിക്കാന്‍ ഇനിയും രണ്ടര മാസം കൂടി ബാക്കിയുണ്ട്. ഇതിനുമുന്‍പ് നടന്ന ബിനാലെയേക്കാളും ജനപങ്കാളിത്തം ഇത്തവണ ഉണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
2012ലെ ബിനാലെയില്‍ നാലു ലക്ഷവും 2014ല്‍ അഞ്ച് ലക്ഷവും സന്ദര്‍ശകരാണ് പ്രദര്‍ശനങ്ങള്‍ കാണാനെത്തിയിരുന്നത്. കേരളത്തിന്റെ ടൂറിസംരംഗത്തെ കവാടമായി കൊച്ചി ബിനാലെ മാറിയെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. ആദ്യമാസത്തില്‍തന്നെ രണ്ട് ലക്ഷം പേര്‍ ബിനാലെ കാണാനെത്തിയത് ജനകീയ സ്വഭാവം വിളിച്ചോതുന്നു. കേരളത്തിന്റെ ടൂറിസം മേഖലയില്‍ ബിനാലെ നല്‍കിയ ഉണര്‍വ് ചെറുതല്ലെന്നും അദ്ദേഹം പറഞ്ഞു.
97 കലാകാരന്‍മാരുടേതായി 100 സൃഷ്ടികളാണ് ബിനാലെയില്‍ ഒരുക്കിയിരിക്കുന്നത്. ഫോര്‍ട്ട്‌കൊച്ചിയെ കൂടാതെ മട്ടാഞ്ചേരി, എറണാകുളം, കോട്ടപ്പുറം, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലാണ് ബിനാലെ വേദികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."