HOME
DETAILS
MAL
നെഹ്റു കോളജിനെ ന്യായീകരിച്ച് മാനേജ്മെന്റ് അസോസിയേഷന്
backup
January 12 2017 | 22:01 PM
കൊച്ചി: ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ നെഹ്റു കോളജിന്റെ ഭാഗത്തു തെറ്റുള്ളതായി കണ്ടെത്തിയിട്ടില്ലെന്ന് കേരള സ്വാശ്രയ എന്‍ജിനിയറിംഗ് കോളജ് മാനേജ്മെന്റ് അസോസിയേഷന് പ്രസിഡന്റ് ജോറി മത്തായി. താന്‍ പ്രാഥമിക പരിശോധനക്കായി കോളജ് അധികൃതരുമായി സംസാരിച്ചിരുന്നെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ജിഷ്ണു കോപ്പിയടിച്ചു എന്ന കോളജിന്റെ വാദം അസോസിയേഷന് അംഗീകരിച്ചിട്ടില്ല. കോപ്പിയടിച്ചിട്ടുണ്ടെങ്കില്‍ അത് റിപ്പോര്‍ട്ട് ചെയ്തില്ല എന്നത് കോളജിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ച്ചയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."