HOME
DETAILS

യാചനാ നിരോധനം: പുനരാലോചിക്കണം

  
backup
January 12 2017 | 22:01 PM

%e0%b4%af%e0%b4%be%e0%b4%9a%e0%b4%a8%e0%b4%be-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%82-%e0%b4%aa%e0%b5%81%e0%b4%a8%e0%b4%b0%e0%b4%be%e0%b4%b2%e0%b5%8b%e0%b4%9a%e0%b4%bf

ഭിക്ഷാടന മാഫിയ സജീവമായതിനും നോട്ടു പ്രതിസന്ധിക്കും കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നുവെന്ന പ്രചാരണങ്ങള്‍ക്കും അനുബന്ധമായി ചില സ്ഥലങ്ങളില്‍ യാചന നിരോധിച്ചു കൊണ്ടുള്ള ബോര്‍ഡുകള്‍ കാണപ്പെടുന്നു. പിടിച്ചുപറിയും മോഷണവും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരെയുള്ള അക്രമവും ഈ തീരുമാനത്തിനു പ്രചോദനമേകിയിട്ടുണ്ടാകും. പ്രഥമ ദൃഷ്ട്യാ ഇതു നല്ലനീക്കമാണെന്നു തോന്നുമെങ്കിലും ചില അപകടങ്ങള്‍ പതിയിരിക്കുന്നുണ്ട്. ഭിക്ഷാടനത്തെ പ്രോത്സാഹിപ്പിക്കുകയോ പിന്തുണയ്ക്കുകയോ അല്ല, ചില ആശങ്കകള്‍ പങ്കുവയ്ക്കുകയാണിവിടെ.
ഭിക്ഷാടന മാഫിയകളെ ഒഴിച്ചുനിര്‍ത്തിയാല്‍ യാചിക്കുന്നത് ജീവിതത്തില്‍ ആശയറ്റവരുടെ അവസാനമാര്‍ഗമെന്ന നിലയ്ക്കായിരിക്കും. ഈ മാര്‍ഗവുംകൂടി അടഞ്ഞാല്‍ ആത്മഹത്യപോലുള്ള കടുത്തചിന്തകളായിരിക്കും അവരുടെ മുന്നിലുണ്ടാകുക. രോഗങ്ങള്‍, പ്രകൃതിക്ഷോഭങ്ങള്‍, വിവാഹം, കലാപം, ഭവനരാഹിത്യം തുടങ്ങിയ കാരണങ്ങളാലും, ആരോഗ്യം ക്ഷയിച്ചതിനാല്‍ ജോലിക്കു പോകാനാവാതെ യാചിക്കുകയെന്ന അറ്റകൈപ്രയോഗത്തിനു നിര്‍ബന്ധിതരായവര്‍ക്കു കനത്തതിരിച്ചടിയാണ് ഇത്തരം നിരോധിതബോര്‍ഡുകള്‍.
ഇവരെ പുനരധിവസിപ്പിക്കാനും സാമ്പത്തികസഹായം ലഭ്യമാക്കാനുമുള്ള ബദല്‍സംവിധാനമുണ്ടാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അതല്ലെങ്കില്‍ മുതലാളിത്തവര്‍ഗം അധഃസ്ഥിത വര്‍ഗത്തെ അകറ്റിനിര്‍ത്താന്‍ കണ്ടെത്തിയ മാര്‍ഗമായി ഈ നിരോധം മാറും. കരുണ വറ്റാത്തവരുടെ സഹായമനസ്‌കതയെ ഇല്ലാതാക്കും.
വിവിധ മതസ്ഥാപനങ്ങളുടെ റസിപ്റ്റ് പിരിവ്, സന്ന്യാസിമാര്‍, അന്ധരുള്‍പ്പെടെയുള്ള ഭിന്നശേഷിക്കാര്‍ തുടങ്ങിയവര്‍ക്കും ഈ നിരോധം പ്രതികൂലമാണ്. കുട്ടികളെ തട്ടിക്കൊണ്ടു പോകല്‍ ഊഹാപോഹങ്ങളുടെ സൃഷ്ടിയാണ്. ഭിക്ഷാടനമാഫിയ വാഴുന്ന റെയില്‍വേയില്‍ പോലുമില്ലാത്ത ഈ ധൃതി എലിയെ പേടിച്ച് ഇല്ലം ചുടലാണ്. യാചനയെ ഒരു നിലയ്ക്കും പ്രോത്സാഹിപ്പിക്കുകയല്ലെങ്കിലും നാം ഭിക്ഷക്കാരുടെയും യാചകരുടെയും സ്ഥാനത്തിരുന്നു ചിന്തിക്കണം.
യാചനയുടെ പേരില്‍ പല തെറ്റുകളും ചെയ്യുന്നവരുണ്ടാകാം. പക്ഷേ, എലിയെപ്പേടിച്ച് ഇല്ലം ചുടരുത്. ഒരാള്‍ കൈ നീട്ടുന്നത് തടയാന്‍ ഒരു മനുഷ്യ സ്‌നേഹിക്ക് എങ്ങനെയാകും. യാചന ശക്തമായി നിരുത്സാഹപ്പെടുത്തിയ മുഹമ്മദ് നബി തന്നെ പറഞ്ഞത് ആരെങ്കിലും നിങ്ങളോടു ചോദിച്ചാല്‍ മടക്കരുത് എന്നാണ്. വിവിധ സ്ഥാപനങ്ങളും ചാരിറ്റികളും പ്രവര്‍ത്തിക്കുന്നത് ഉദാരമനസ്‌കരുടെ സഹായംകൊണ്ടാണ്. യാചകനിരോധം ഇത്തരം സേവനങ്ങളെ പ്രതികൂലമായി ബാധിക്കും.
      ഒറ്റപ്പെട്ട സംഭവങ്ങളെ പര്‍വതീകരിച്ചു പാവങ്ങളെ നിലയില്ലാക്കയങ്ങളിലേക്കു തള്ളിവിടരുത്. പൊതുജനങ്ങളും അധികൃതരും ഇത്തരക്കാരെ കണ്ടെത്തി പുനരധിവാസ സഹായ സാധുജനസംഘങ്ങള്‍ രൂപീകരിച്ചു സഹായം എത്തിച്ചു കൊടുക്കണം. യാചനനിരോധിതമേഖലകളില്‍ ബന്ധപ്പെട്ടവരുടെ നമ്പറുകള്‍ നല്‍കി നിസ്സഹായരായ ആളുകള്‍ക്ക് നമ്പറുകള്‍ ലഭ്യമാക്കണം. നാടുകളില്‍ സാധുജനസംരക്ഷണ സമിതികള്‍ രൂപീകരിച്ചു നിസ്സഹായരായവര്‍ക്കു സഹായം ലഭ്യമാക്കണം. ഭിക്ഷാടന മാഫിയകളെയും അഗതികളെയും തിരിച്ചറിഞ്ഞു വേണ്ടവിധം കൈകാര്യം ചെയ്യണം. സംശയംതോന്നുന്നവരെ പൊലിസിലറിയിക്കാനും അവശരെ സഹായിക്കാനും ചെറിയ കുട്ടായ്മകള്‍ രൂപീകരിക്കണം. സന്നദ്ധസംഘടനകളെയും സ്ഥാപനങ്ങളെയും സഹായിക്കാന്‍കൂടി ഈ കൂട്ടായ്മയ്ക്കാവണം.

























Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയെ പ്രത്യേക ഉത്കണ്ഠയുള്ള രാജ്യമായി പ്രഖ്യാപിക്കണം; ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തില്‍ വിമര്‍ശനവുമായി വീണ്ടും യു.എസ്

latest
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; മൊഴികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വിലക്കി ഹൈക്കോടതി

Kerala
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ഭാരം കയറ്റിയ വാഹനങ്ങള്‍ക്ക് ഒക്ടോബര്‍ 7 മുതല്‍ 11 വരെ നിയന്ത്രണം 

Kerala
  •  2 months ago
No Image

കൊച്ചിയില്‍ യുവതിയെ കഴുത്ത് അറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി; മൂന്നര വയസുള്ള കുഞ്ഞ് ഗുരുതര പരുക്കോടെ ചികിത്സയില്‍

Kerala
  •  2 months ago
No Image

എഡിജിപിയെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റും; മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്ന് ബിനോയ് വിശ്വം

Kerala
  •  2 months ago
No Image

മൃഗശാലയില്‍ നിന്ന് ചാടിപ്പോയ മൂന്നാമത്തെ ഹനുമാന്‍ കുരങ്ങും പിടിയില്‍

Kerala
  •  2 months ago
No Image

സൈനികന്‍ തോമസ് ചെറിയാന്റെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു

Kerala
  •  2 months ago
No Image

സംസ്ഥാന സ്‌കൂള്‍ കലോത്സവം; തീയതികളില്‍ മാറ്റം, ജനുവരി ആദ്യ വാരം നടത്തിയേക്കും, തീയതി പിന്നീട്

Kerala
  •  2 months ago
No Image

ട്രെയിനിന്റെ പടിയിലിരുന്ന് യാത്ര; കാല്‍ തെന്നി ട്രാക്കിലേക്ക് വീണ് യാത്രക്കാരന് ദാരുണാന്ത്യം

National
  •  2 months ago
No Image

രാജ്യത്ത് 29 പുതിയ വിമാനത്താവളങ്ങള്‍ കൂടി വരുന്നു; ഏറ്റവും കൂടുതല്‍ ഗുജറാത്തില്‍

National
  •  2 months ago