വെടിയുതിര്‍ത്ത കേസില്‍ ഹിമവല്‍ ഭദ്രാനന്ദയെ വെറുതെ വിട്ടു
പറവൂര്‍: പൊലിസ് സ്റ്റേഷനില്‍ വെടിയുതിര്‍ത്ത കേസില്‍ തോക്ക് സ്വാമിയെന്നറിയപ്പെടുന്ന ഹിമവല്‍ മഹേശ്വര് ഭദ്രാനന്ദയെ കോടതി വെറുതെ വിട്ടു. ആത്മഹത്യ ഭീക്ഷണി മുഴക്കുകയും ആലുവ സി.ഐ ഓഫിസിനുള്ളില്‍ വെടിയുര്ത്തുകയും ചെയ്ത കേസില്‍ പ്രതിയായിരുന്ന ഹിമവല്‍ ഭദ്രനാന്ദയെയാണു പറവൂര്‍ അഡീഷനല്‍ ഡിസ്ട്രിക് ആന്റ് സെഷന്‍സ് കോടതി തെളിവിന്റെ അഭാവത്തില്‍ വെറുതെ വിട്ടത്.
2008 മെയ് 17നായിരുന്നു കേസിനാസ്പദമായ സംഭവം. അശോകപുരം മനയ്ക്കപ്പടിയിലെ വാടക വീട്ടില്‍ തലയിലേക്കു തോക്ക് ചൂണ്ടി ആത്മഹത്യാ ഭീഷണി മുഴക്കിയ ഭദ്രാനന്ദയെ അനുനയിപ്പിക്കുന്നതിനായി പൊലിസ് ആലുവ സ്റ്റേഷനില്‍ കൊണ്ടുവന്നപ്പോള്‍ പ്രകോപിതിനായ ഭദ്രാനന്ദ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
കേസുകള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി വെറുതെവിട്ടത്. ഫേസ്ബുക്കിലൂടെ മതസ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ച കേസില്‍ ഭദ്രാനന്ദ ഇപ്പോള്‍ റിമാന്‍ഡിലാണ്. ഈ കേസില്‍ ജാമ്യം കിട്ടിയാലേ ഭദ്രാനന്ദയ്ക്കു പുറത്തിറങ്ങാനാകൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."