HOME
DETAILS
MAL
മോദിചിത്രം ചട്ടലംഘനമെന്ന് തെര. കമ്മിഷന്‍
backup
January 12 2017 | 22:01 PM
ന്യൂഡല്‍ഹി: ഗോവയിലെ പെട്രോള്‍ പമ്പുകളില്‍ സ്ഥാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമടങ്ങുന്ന പരസ്യബോര്‍ഡുകള്‍ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനമാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍. ഉത്തരാഖണ്ഡിലെ എണ്ണ കമ്പനികള്‍ നല്‍കുന്ന രേഖകളിലുമുള്ള മോദി ചിത്രങ്ങളും ഈ പരിധിയില്‍വരുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. ഈ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് കമ്മിഷന്റെ അറിയിപ്പ്. പെരുമാറ്റ ചട്ടം കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്നു നിരീക്ഷിക്കണമെന്ന് കാബിനറ്റ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ കാബിനറ്റ് സെക്രട്ടറി പി.കെ സിന്‍ഹക്ക് കത്തയച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."