HOME
DETAILS
MAL
രാംവിലാസ് പാസ്വാന് ഐ.സി.യുവില്‍
backup
January 12 2017 | 22:01 PM
പാറ്റ്ന: കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ മന്ത്രിയും എല്‍.ജെ.പി നേതാവുമായ രാംവിലാസ് പാസ്വാന് തീവ്രപരിചരണ വിഭാഗത്തില്‍. ഇന്നലെ രാത്രി 8.30നു ശ്വാസതടസത്തെ തുടര്‍ന്നായിരുന്നു പാറ്റ്നയിലെ പരസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കേന്ദ്ര മന്ത്രി ആര്.സി മീണയുടെ പ്രത്യേക ചുമതലയുള്ള ഉദ്യോഗസ്ഥനാണ് ഇക്കാര്യം പുറത്തുവിട്ടത്. രാത്രി ശ്വാസതടസം നേരിട്ട പാസ്വാനെ ആശുപത്രിയിലെത്തിക്കുകയായിരുന്നെന്ന് അദ്ദേഹത്തിന്റെ സഹോദരനും എല്‍.ജെ.പി ബിഹാര്‍ ഘടകം പ്രസിഡന്റുമായ പശുപതി കുമാര്‍ പരസ് പറഞ്ഞു. വാര്‍ത്ത അറിഞ്ഞ് എല്‍.ജെ.പി പ്രവര്‍ത്തകര്‍ ആശുപത്രി പരിസരത്ത് തടിച്ചുകൂടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."