ബാപ്പു മുസ്‌ലിയാര്‍ അനുസ്മരണവും പണ്ഡിത ശില്‍പശാലയും 17ന്
കോഴിക്കോട്: സമസ്ത ജില്ലാ കോഡിനേഷന്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ അനുസ്മരണവും പണ്ഡിത ശില്‍പശാലയും 17ന് നന്തി ദാറുസ്സലാം അറബിക് കോളജില്‍ നടക്കും.
സമസ്ത ജില്ലയില്‍ നടത്തുന്ന 'വഴിവിളക്ക് ' നവോത്ഥാന കാംപയിനിനോടനുബന്ധിച്ചാണ് പണ്ഡിത ശില്‍പശാല സംഘടിപ്പിക്കുന്നത്. ജില്ലയിലെ മുദരിസ്-ഖത്വീബുമാര്‍ പങ്കെടുക്കും.
രാവിലെ 10ന് ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. മുക്കം ഉമര്‍ ഫൈസി അധ്യക്ഷനാകും. 'വ്യക്തിത്വ വികാസം' വിഷയം സൈക്കോളജിസ്റ്റ് ഡോ. ഗിരീഷ് ബാബു അവതരിപ്പിക്കും. ഉച്ചയ്ക്ക് രണ്ടിന് 'അവയവദാനം' വിഷയം മുസ്തഫ ഹുദവി അരൂരും 'ഇന്‍ഷുറന്‍സ് ' വിഷയം ഇസ്ഹാഖ് ഫൈസി പയ്യന്നൂരും അവതരിപ്പിക്കും. വൈകിട്ട് നാലിന് ബാപ്പു മുസ്‌ലിയാര്‍ അനുസ്മരണവും ദുആ സദസും നടക്കും.
ചടങ്ങില്‍ പ്രമുഖ പണ്ഡിതന്മാര്‍ സംബന്ധിക്കുമെന്ന് ചെയര്‍മാന്‍ മുക്കം ഉമര്‍ ഫൈസിയും ജന. കണ്‍വീനര്‍ നാസര്‍ ഫൈസി കൂടത്തായിയും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."