HOME
DETAILS

ജനകീയ പങ്കാളിത്തത്തോടെ നിര്‍മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചുമാറ്റി

  
backup
January 13 2017 | 00:01 AM

%e0%b4%9c%e0%b4%a8%e0%b4%95%e0%b5%80%e0%b4%af-%e0%b4%aa%e0%b4%99%e0%b5%8d%e0%b4%95%e0%b4%be%e0%b4%b3%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8b%e0%b4%9f%e0%b5%86-%e0%b4%a8


തൊട്ടില്‍പ്പാലം: മൂന്നാംകൈ ശാഖ എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റി ജനകീയ പങ്കാളിത്തത്തോടെ നിര്‍മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം പഞ്ചായത്തധികൃതരും പൊലിസും ചേര്‍ന്ന് പൊളിച്ചുമാറ്റി. വയനാട്ടിലേക്കുള്ള സംസ്ഥാന പാതയിയില്‍ മൂന്നാംകൈ പാലത്തിന് സമീപത്താണ് കാത്തിരിപ്പ് കേന്ദ്രം നിര്‍മിച്ചിരുന്നത്. ബുധനാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. സ്‌കൂള്‍ വിദ്യാര്‍ഥികളടക്കമുള്ളവര്‍ക്ക് ഉപകാരപ്രദമാകുന്ന കാത്തിരിപ്പ് കേന്ദ്രം കഴിഞ്ഞ 29നായിരുന്നു ശാഖാ കമ്മിറ്റി ജനകീയ പങ്കാളിത്തത്തോടൈ നിര്‍മിച്ചത്.
നിര്‍മാണം അനധികൃതമാണെന്നും പൊളിച്ചുമാറ്റണമെന്നുമാവശ്യപ്പെട്ട് സംഭവസ്ഥലത്തെത്തിയ പഞ്ചായത്തധികൃതരും പ്രവര്‍ത്തകരും തമ്മിലുണ്ടായ സംസാരം വാക്ക് തര്‍ക്കത്തില്‍ കലാശിച്ചു.
പ്രശ്‌നം രൂക്ഷമായതോടെ രാത്രി ഏഴോടെ തൊട്ടില്‍പ്പാലം പൊലിസെത്തി കാത്തിരിപ്പ് കേന്ദ്രം പൊളിച്ചുമാറ്റാന്‍ നടപടി സ്വീകരിക്കുകയായിരുന്നു. സംഭവത്തില്‍ പഞ്ചായത്ത് പക്ഷപാതപരമായ നിലപാട് സ്വീകരിക്കുന്നുവെന്നെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ജനോപകരപ്രദമാകുന്ന പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ട അധികൃതരുടെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് ശാഖാ കമ്മറ്റി പറഞ്ഞു.
എന്നാല്‍ അനധികൃത നിര്‍മാണം നടത്തിയതിനാലാണ് പൊളിച്ചുമാറ്റാന്‍ നടപടി സ്വീകരിച്ചതെന്ന് കാവിലുംപാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ചന്ദ്രന്‍ പറഞ്ഞു. അതേസമയം നിലവില്‍ പഞ്ചായത്തില്‍ നിര്‍മിക്കപ്പെട്ട വാഹന കാത്തിരിപ്പ് കേന്ദ്രങ്ങളില്‍ ഭൂരിഭാഗത്തിനും നിര്‍മാണ അനുമതി ലഭിക്കാതെയാണ് നിര്‍മിച്ചതെന്നാണാണ് പറയപ്പെടുന്നത്. അതിനാല്‍ ഇത് പഞ്ചായത്ത് പരിശോധിക്കണമെന്നും പകപോക്കല്‍ നടപടി സ്വീകരിക്കരുതെന്നും ശാഖാ കമ്മറ്റി പഞ്ചായത്തിനോട് ആവശ്യപ്പെട്ടു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  16 minutes ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  31 minutes ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  35 minutes ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  an hour ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  an hour ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  2 hours ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  2 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  3 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  3 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  4 hours ago