HOME
DETAILS
MAL
അക്രമത്തിനും ലഹരിക്കുമെതിരേ ഒളവണ്ണയില്‍ ജനകീയ കൂട്ടായ്മ
backup
January 13 2017 | 00:01 AM
പന്തീരാങ്കാവ്: കമ്പിളിപ്പറമ്പ് പ്രദേശത്ത് ഈയിടെ ഉണ്ടായ ആക്രമണ പ്രവര്‍ത്തനങ്ങളെ അപലപിക്കുന്നതിനും മദ്യം, മയക്കുമരുന്ന് ഉപയോഗത്തിനുമെതിരേ പ്രതിരോധം തീര്‍ത്ത് കമ്പിളിപ്പറമ്പ് അങ്ങാടിയില്‍ ജനകീയ കൂട്ടായ്മ ഒരുക്കി.
ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.തങ്കമണി ഉദ്ഘാടനം നിര്‍വഹിച്ചു. നല്ലളം സബ് ഇന്‍സ്പെക്ടര്‍ കെ.ബാബു മുഖ്യ പ്രഭാഷണം നടത്തി. ജനകീയസമിതി ചെയര്മാന് വെള്ളരിക്കല്‍ മുസ്തഫ അധ്യക്ഷനായി.
വിവിധ രാഷ്ട്രിയ സംഘടനാ പ്രവര്‍ത്തകരായ കെ.ഭാസ്കരന്, സി.സഹീറുദ്ദീന്‍, ബാബു കക്കാട്ട്, പി.മുസ്തഫ, പി.പി സതീശന്, ടി.മൊയ്തീന്‍കോയ സംസാരിച്ചു. സി.സെയ്തുട്ടി ഹാജി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കണ്‍വീനര്‍ കെ. ബൈജു സ്വാഗതവും അഹമ്മദ് ഹാജി പുളിക്കലകത്ത് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."